2015, നവംബർ 11, ബുധനാഴ്‌ച

ജുഡീഷ്യൽ സംവരണം സംബന്ധിച്ച ഡോ: സുദർശന നാച്ചിയപ്പൻ കമ്മിറ്റി നിർദ്ദേശങ്ങൾ .


ജുഡീഷ്യൽ സംവരണം സംബന്ധിച്ച ഡോ: സുദർശന നാച്ചിയപ്പൻ കമ്മിറ്റി നിർദ്ദേശങ്ങൾ . 


2006 ഡിസമ്പര്‍ 26 നു ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട
 ജഡ്ജസ് എന്‍ ക്വയറി ബില്ലിലെ വ്യവസ്ഥകള്‍ പുനരവലോകനം  ചെയ്യുന്നതിന` പാര്‍ലമെന്റിലെ ലോ ആന്റ് ജസ്റ്റിസ് പബ്ലിക് ഗ്രീവന്‍സസ് കമ്മിറ്റിയെ ഉത്തരവാദപ്പെടുത്തുകയുണ്ടായി.
  ജഡ്ജിമാരുടെ നിയമനവും പിരിച്ചുവിടലും അവര്‍ക്കെതിരായ ശിക്ഷണ നടപടികളും ഏകീകരിക്കുന്നതിനു വേണ്ടി ഒരു ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിന' ശുപാര്‍ശചെയ്യുന്നതാണ' പ്രസ്തുത ബില്ല്.
 പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ട വിദഗ്ദരില്‍നിന്നും അഭിപ്രായരൂപീകരണം നടത്തി വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ നിശ്ചയിക്കപ്പെട്ട ഈ പാര്‍ലമെന്റ് സം യുകത സമിതിയുടെ ചെയര്‍മാന്‍ സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭാ അംഗവുമായ പ്രശസ്ത നിയമജ്ഞന്‍ ഡോ: സുദര്‍ശന നാച്ചിയപ്പനായിരുന്നു.രാജ്യസഭയില്‍ നിന്നും ലോക്സഭയില്‍നിന്നുമുള്ള 31 എം.പിമാര്‍ കമ്മിറ്റി അംഗങ്ങളാണ'.
 2007 ആഗസ്റ്റില്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാരുടെ നിയമനത്തില്‍ പട്ടികജാതി /പട്ടികവര്‍ഗ,ഒ.ബി.സി.സംവരണം നിബന്ധമാക്കേണ്ടതാണെന്ന് കമ്മിറ്റി ശക്തമായി ആവശ്യപ്പെട്ടു.
  ഉന്നത ജുഡീഷ്യറിയിലെ സംവരണം സം ബന്ധിച്ച കമ്മിറ്റിയുടെ ശുപാര്‍ശകളും അഭിപ്രായങ്ങളും താഴെ പറയുന്നവയാണ'.
  
  ജുഡീഷ്യറിയിലെ സംവരണം
  
  22.12 : ജുഡീഷ്യറിയില്‍ SC/ST/OBC, ഇതര ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവര്‍ക്ക് സംവരണം നല്‍കുകയെന്ന പ്രശ്നം ഒട്ടേറെ അംഗങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. കമ്മിറ്റിയുടെ ഇതര റിപ്പോര്‍ട്ടുകളിലും ജുഡീഷ്യറിയിലെ സാമൂഹ്യനീതി യെന്ന പ്രശ്നം ഉയര്‍ന്നുവന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു.ഉദാഹരണമായി  നീതിന്യായ മന്ത്രാലയത്തിന' ഗ്രാന്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു. " മന്ത്രാലയ പ്രതിനിധികളുമായുള്ള കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഒരു കാര്യം ഉന്നത ജുഡീഷ്യറിയില്‍ സാമൂഹ്യനീതിയും സമത്വവുംഉറപ്പാക്കുന്നതിനായി SC/ST/OBC സംവരണം ഉറപ്പാക്കണമെന്നതായിരുന്നു" .

ഇതുസം ബന്ധമായ  അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു
  
  22.14 : ജനങ്ങളുടെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്തുന്നത് നീതിന്യായ വ്യവസ്ഥയാണ'. അതിന' നമ്മുടെ ഭരണഘടനയെ വ്യാഖ്യാനിക്കുന്നതിനുള്ള  നിര്‍ണ്ണിതമായ അധികാരമുണ്ട്.ഈ അധികാരം എക്സിക്യൂട്ടീവിന' നല്‍കിയിട്ടില്ല.ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളുടെ സാധുത പരിശോധിക്കാനും ജുഡീഷ്യറീക്ക് അധികാരമുണ്ട്.
  
  22.15 : ഇത്തരമൊരു സ്ഥാപനമായതു കൊണ്ടുതന്നെ ജുഡീഷ്യറി അതിനെ നിര്‍മിച്ച സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ ശരിക്കും പ്രതിഫലിപ്പിക്കുന്നതു തന്നെയായിരിക്കണം.ഭരണഘടനാബാധ്യതകള്‍ക്കു പുറത്ത് ദന്തഗോപുരത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കാന്‍ അതിന സാധ്യമല്ല. ആര്‍ട്ടിക്കിളുകള്‍ 15(4) , 16 , 38 , 46 , 340 ,തുടങ്ങിയവയുടെയും 93 ആം ഭരണഘടനാ ഭേദഗതിയുടെയും അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവിലും ലെജിസ്ലേച്ചറിലും സാമൂഹ്യവും വിദ്യഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഭരണഘടനതന്നെ സംവരണം ഉറപ്പാക്കിയിരിക്കുന്നു.
  
  22.16 : ഇതനുസരിച്ച് , ഒരു നിശ്ചിത ശതമാനം സീറ്റുകള്‍ സാമൂഹ്യവും വിദ്യഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പാര്‍ലമെന്റിലും , സംസ്ഥാന നിയമസഭകളിലും , പ്രാദേശിക ഭരണകൂടങ്ങളിലും ഐ.എ.എസും , ഐ.പി.എസും , ഉള്‍പ്പെടെയുള്ള സിവില്‍ സര്‍വീസുകളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസുകളിലും പൊതുസ്ഥാപനങ്ങളിലും ന്യൂനപക്ഷസ്ഥാപനങ്ങളൊഴികെയുള്ള പൊതു , സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലും എല്ലാം സംവരണം ചെയ്തിരിക്കുന്നു . 
  
  22.17 : ജുഡീഷ്യറിയില്‍ നിയമിതരായിരിക്കുന്നത് വിജ്ഞന്മാരായ  ജഡ്ജിമാരും നിയമജ് ഞരുമാണ'.എക്സിക്യൂട്ടീവിലും ലെജിസ്ലേച്ചറിലും ഭരണഘടനാപരമായ സംവരണം നടപ്പിലാക്കിയിരിക്കെ , ജനാധിപത്യത്തിന്റെ മൂന്നാം തൂണായ  ജുഡീഷ്യറിയിലും അത് നടപ്പാക്കുകയെന്നത്   സ്വാഭാവികമായും സം ഭവിക്കേണ്ട നടപടിയാണ'. അതല്ലെങ്കില്‍ ജനാധിപത്യത്തിന്റെ ഈ മൂന്ന് തൂണുകള്‍ക്കിടയില്‍ സംശയാസ്പദമായ വിവേചനമായി അത് മാറും.ജുഡീഷ്യറിയിലെ സംവരണത്തിനുള്ള പ്രധാനപ്പെട്ട ന്യായം ഇതാണ'.
  
  22.18 : സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നിയമനം ലഭിക്കാനാവാത്തവിധം ജുഡീഷ്യറിയുടെ വാതിലുകള്‍ അടക്കപ്പെടുകയാണെങ്കില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവസരത്തിലും പദവിയിലുമുള്ള സമത്വം കൃത്യമായും നിഷേധിക്കുക എന്നതാണതിന്റെ ഫലം.ഇന്ത്യ ഒരു ബഹുസ്വര സമൂഹമാണ'.വിവിധ മത,ജാതി,വര്‍ഗ,സമുദായങ്ങള്‍ ഉള്ള  ഇന്ത്യന്‍ ജനതയിലെ ഓരോ വിഭാഗങ്ങളുടെയും താത്പര്യങ്ങളും വ്യത്യസ്തങ്ങളാണ'.
  
  22.19 : എല്ലാ വിഭാഗങ്ങള്‍ക്കും ജീവിതത്തിന്റെ എല്ലാ മേഖലകളിലും  തുല്യാവസരം നല്‍കേണ്ടതാവശ്യമാണ'. ജുഡീഷ്യറി ഇതില്‍ നിന്ന് വ്യത്യസ്തമല്ല .ജുഡീഷ്യറിയെയും സംവരണ തത്വത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ'.ഇതു മാത്രമാണ' ജുഡീഷ്യറിയിലും എക്സിക്യൂട്ടിവിലും ലെജിസ്ലേച്ചറിലും ഭരണഘടന വിഭാവനം ചെയ്ത സന്തുലനം ഉറപ്പു വരുത്തുക . സാമൂഹ്യ നീതിയുടെ ലക്ഷ്യങ്ങള്‍ അപ്പോള്‍ മാത്രമാണ' പൂര്‍ത്തികരിക്കാന്‍ സാധിക്കുക
  
  22.20 : ഏതു വിഭാഗത്തിനായാലും  , അവര്‍ പട്ടികജാതിക്കാരനോ , പട്ടികവര്‍ഗക്കാരനോ , ന്യൂനപക്ഷമോ , സ്തീവിഭാഗമോ ആരാവട്ടെ ,  ഈ അവസരം നിഷേധിക്കുന്നത് പങ്കാളിത്ത ജനാധിപത്യത്തിന്റെ തത്വങ്ങള്‍ക്കെതിരാണ' . രാജ്യത്തെ നീതിന്യായ നിര്‍വഹണ വിഭാഗത്തില്‍ എല്ലാ വിഭാഗത്തിലും പെട്ട കഴിവും പ്രാപ്തിയുമുള്ളവര്‍ക് പങ്കാളിത്തം ലഭിക്കേണ്ടതുണ്ട് . ഏതെങ്കിലും തെരഞ്ഞെടുക്കപ്പെട്ട വിഭാഗങ്ങള്‍ക്കോ പ്രത്യേക പരിഗണന ലഭിക്കുന്നവര്‍ക്കോ മാത്രമുള്ളതല്ല അത് . സംവരണം അടക്കമുള്ള ക്രിയാത്മക നടപടികളിലൂടെ ഇത് ഉറപ്പു വരുത്താന്‍ സാധിക്കുന്നതാണ' . 
  
  22.21 : സംവരണ തത്വങ്ങളുടെ ഫലമായി പിന്നോക്ക , ന്യൂനപക്ഷ , പട്ടികജാതി , പട്ടികവര്‍ഗ വിഭാഗങ്ങളില്‍ പെട്ട ഒട്ടെറെ പേര്‍  ഇന്ന് മികച്ച വിദ്യഭ്യാസം നേടിയവരായിട്ടുണ്ട് . ഹൈക്കോടതികളിലും സുപ്രീം കോടതിയിലും  ജഡ്ജിമാരാവുന്നതിനുള്ള മത്സരക്ഷമത അവര്‍ നേടിയെടുത്തിട്ടുണ്ട് . ഭരണഘടനയുടെ നിര്‍വഹണം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ നിരീക്ഷിക്കുന്നു . " കഴിഞ്ഞ  50 വര്‍ഷത്തെ വിദ്യഭ്യാസ  പുരോഗതി , വൈകി വന്നതാണെങ്കിലും ,ആവശ്യമായ  യോഗ്യത നേടിയവരും ഹൈക്കോടതികളിലും സുപ്രീംകോടതിയിലും നിയമിക്കപ്പെടാനാവശ്യമായ വ്യക്തിപ്രഭാവവും ,സ്വഭാവ വൈശിഷ്ടവും , ഉള്‍ക്കാഴ്ചയും കരഗതമാക്കിയവരുമായ  പട്ടികജാതി . വര്‍ഗ , പിന്നോക്ക ന്യൂനപക്ഷ , വിഭാഗങ്ങളില്‍പെട്ട മതിയായ അളവിലുള്ളത്ര ആളുകളെ നമുക്ക് ലഭ്യമാക്കിയിട്ടുണ്ട് .
  
  22 :22 : ജഡ്ജിമാരെ നിയമിക്കുന്നത് ഭരണഘടനയുടെ 124 , 217  ആര്‍ട്ടിക്കിളുകള്‍ അനുസരിച്ചാണ' . ഈ ആര്‍ട്ടിക്കിളുകള്‍ ഏതെങ്കിലും ജാതി ,വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും ജഡ്ജിമാരെ നിയമിക്കുന്നവര്‍ക്ക് അവഗണിക്കപ്പെട്ട വിഭാഗങ്ങളിലെ അഡ്വക്കറ്റുമാരെ പരിഗണിക്കുന്നതിന' തടസമൊന്നുമില്ല.കുതന്ത്രങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത പ്രക്രിയയിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി പിന്നോക്ക ജനതയില്‍ നിന്നുള്ളവരെ ജഡ്ജിമാരായി നിയമിക്കുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിക്കൊണ്ടിരിക്കുകയാണ'(Through a shrewd process of manipulation, the Indian Judiciary has been keeping the competent persons of the downtrodden communities from the purview of appointment of judges  ). 
  
  22 : 23 : ഈ വസ്തുത  1993 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഒരു വിധിന്യായത്തില്‍ ഇങ്ങിനെ പറയുന്നു .  'ഒരേ കുടും ബത്തിലോ ജാതിയിലോ സമുദായത്തിലോ മതത്തിലോ ഉള്ള തലമുറകളെത്തന്നെ പ്രത്യേകമായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ആസൂത്രിതശ്രമങ്ങള്‍ നടക്കുന്നുവെന്ന പരാതി ഇക്കാലത്തുപോലും ലഭിച്ചു കൊണ്ടിരിക്കുന്നു.ഇതുവഴി നീതിന്യായരംഗത്തെ ബന്ധങ്ങള്‍ സം ബന്ധിച്ച പുതിയൊരു സിദ്ധാന്തം തന്നെ രൂപപ്പെട്ടുവന്നിരിക്കുന്നു . 
  
  22:24 : ഇത്തരം ബാന്ധവങ്ങളും കരുതിക്കൂട്ടി നടത്തപ്പെടുന്ന നിയമനങ്ങളും തകര്‍ക്കപ്പെടണം . ജുഡീഷ്യറിയിലെ സംവരണം മാത്രമാണ' ഇതിനുള്ള ഉത്തരം .
  
  22:25 : കൂടാതെ ,അര്‍ഹരായ വ്യക്തികള്‍ ഉണ്ടായിട്ടും മതിയായ പ്രാതിനിധ്യമില്ലാത്ത സമൂഹത്തിലെ ഭൂരിഭാഗം വരുന്ന വിഭാഗങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ സംവരണം കൂടിയേ തീരൂ . ഉന്നത നീതിപീഠങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നിരാശാജനകമായ ചിത്രമാണ' ലഭിക്കുക .  ഭരണഘടനയുടെ നിര്‍വഹണം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ (   )ഈ വസ്തുത വെളിപ്പെടുത്തുന്നതിങ്ങിനെയാണ' . ' ഉന്നതജുഡീഷ്യറിയില്‍ പട്ടികജാതി , പട്ടികവര്‍ഗ , പിന്നോക്ക പ്രാതിനിധ്യം വളരെപരിമിതമാണ' . വിവിധ ഹൈക്കോടതികളിലെ 610 ജഡ്ജിമാരില്‍ 20 പേര്‍ മാത്രമാണ'  പട്ടികജാതി , പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ . 
  
  22 :26 : ജുഡീഷ്യറിയുടെ സാമൂഹ്യഘടനയില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ജഡ്ജിമാരുടെ നിയമനം വന്‍ തോതിലുള്ള മാറ്റങ്ങള്‍ ഉളവാക്കും.എല്ലാറ്റിനുമുപരി ജുഡീഷ്യറി ജനങ്ങളുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.ഇക്കാര്യങ്ങളെ ല്ലാം   ഇന്ത്യന്‍ പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും പലതവണ വ്യക്തമാക്കിയിട്ടുണ്ട് .   പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങളുടെ സാമൂഹ്യപ്രസക്തി കൃത്യമായി തിരിച്ചറിയണമെങ്കില്‍ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ നിയമിക്കപ്പെടുക തന്നെ വേണം.
  
  22:27 : അത്തരമാളുകള്‍ക്ക് മാത്രമേ സാമൂഹ്യനീതിയുടെ വീക്ഷണ കോണിലൂടെ നിയമങ്ങള്‍ വ്യാഖ്യാനിക്കാന്‍ സാധിക്കൂ. ഇത് ഇന്ത്യയില്‍ സാമൂഹ്യ പുരോഗതിക്ക് വഴിയൊരുക്കും . ഇന്ത്യയിലെ സാമൂഹ്യാവസ്ഥകളുമായും അവഗണിക്കപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങളുമായും ബന്ധമില്ലാത്തവര്‍ ജഡ്ജികളായിരിക്കുമ്പോള്‍ പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങള്‍ പോലും പരിഗണിക്കപ്പെടാത്ത അവസ്ഥയുണ്ടാവും . 
  
  22:28 : ഉന്നത നീതിപീഠങ്ങള്‍ അടക്കമുള്ള ഇന്ത്യയുടെ എല്ലാ ഭരണതലങ്ങളിലും ആവശ്യമായ പിന്നോക്ക പ്രാതിനിധ്യം,പ്രത്യേകിച്ചും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടേത്,ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പ്രഖ്യാപിത ലക്ഷ്യമാണ' . അത് ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും മതേതരത്വത്തിന്റെയും അനിവാര്യമായ ആവശ്യമാണ' . 
  
  22:29 : ആര്‍ട്ടിക്കിള്‍ 330 , 332 , എന്നിവയനുസരിച്ച് നിയമനിര്‍മ്മാണസഭകളില്‍ സംവരണം ഉറപ്പു വരുത്തിയിരിക്കുന്നു.സംവരണം കൂടാതെ തന്നെ പ്രാതിനിധ്യം ലഭിക്കുന്ന കാലത്ത് സംവരണം നിര്‍ത്തേണ്ടതാണെന്ന് ആര്‍ട്ടിക്കിള്‍ 334 പറയുന്നു . എക്സിക്യൂട്ടീവില്‍ സംവരണം ഉറപ്പുവരുത്തുന്നത് ആര്‍ട്ടിക്കിള്‍ 335 അനുസരിച്ചാണ' .ആര്‍ട്ടിക്കിള്‍ 14 , 16 (4 , 4A , 48 എന്നീ ക്ലോസുകള്‍ )
  
  22:30 : ആര്‍ട്ടിക്കിള്‍ 14 , 15 എന്നിവയനുസരിച്ച് മറ്റെല്ലാ മേഖലകളിലും സംവരണം  ഉറപ്പാക്കിയിരിക്കുന്നു . അതനുസരിച്ച് സംവരണം സമത്വത്തിന്റെ അനിവാര്യ ഉപാധിയാണ'. ആര്‍ട്ടിക്കിള്‍ 15 ന്റെ 4 , 5 ഉപവിഭാഗങ്ങള്‍ പ്രതിഫലിപ്പിക്കുന്നത് ഈ ആശയമാണ' . കൂടാതെ ആമുഖത്തില്‍ പറയുന്ന പോലെ ഭരണഘടന പദവിയിലും അവസരങ്ങളിലും എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തിയിരിക്കുന്നു . 
  
  22:31 : ഇതിനെല്ലാം പുറമെ ,മതേതരത്വവും (അതില്‍ ബഹുസ്വരതയും വൈവിധ്യവും വിവിധ വിഭാഗങ്ങളുടെ ആവശ്യമായ പ്രാധിനിധ്യവും അടങ്ങിയിരിക്കുന്നു )ജനാധിപത്യവും (അത് രാഷ്ട്രത്തിന്റെ എല്ലാ സ്ഥാപനങ്ങളിലും പ്രാതിനിധ്യസ്വഭാവവും പങ്കാളിത്തവും സംവാദാത്മകതയും ആവശ്യപ്പെടുന്നു )പുലരണമെങ്കില്‍ എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യമുള്ള ഒരു ജുഡീഷ്യറി അനിവാര്യമാണ' . സ്വാതന്ത്ര്യത്തിനുശേഷം 60 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആവശ്യമായ പ്രാതിനിധ്യം നേടാന്‍ നമുക്ക് സാധിക്കാത്തതിനാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഹൈക്കോടതികളിലും സുപ്രീം കോടതിയിലും സംവരണം നല്‍കുന്നതിനുള്ള ഊര്‍ജ്ജിതമായ നടപടികള്‍ ഉണ്ടാവേണ്ടതാണ' . രാഷ്ട്രത്തിന്റെ മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളിലും (പാര്‍ട്ട് 4) അതിനാവശ്യമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ആര്‍ട്ടിക്കിള്‍ 38 , 39 , 39A, 46 എന്നിവയില്‍ ഇത് പ്രതിപാദിച്ചിരിക്കുന്നു . പാര്‍ട്ട് 4A (അടിസ്ഥാന ചുമതലകള്‍ ) യും ഇതിന' അനുരൂപമായ വിധത്തിലാണുള്ളത് . (മഹത്തായ ആശയങ്ങള്‍ പിന്തുടരുകയും  പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള ചുമതല ആര്‍ട്ടിക്കിള്‍ 51A(A,B,E,F,J clauses  )
  
  22:32 : ആര്‍ട്ടിക്കിള്‍ 14 , 15 , എന്നിവയില്‍ ഉന്നതജുഡീഷ്യറി കൂടി ഉള്‍പ്പെടുന്നതിനാല്‍ ഒരു ഭരണഘടനാ ഭേദഗതി ആവശ്യമില്ലാതെ തന്നെ സംവരണം നടപ്പിലാക്കാനാവും . ആര്‍ട്ടിക്കിള്‍ 15(4) SC/ST/OBC വിഭാഗങ്ങള്‍ക്ക് ഉന്നത ജുഡീഷ്യറിയില്‍ സംവരണം ഉരപ്പുവരുത്തുന്നതിന' പര്യാപ്തമാണ' . ജഡ്ജിമാരുടെ നിയമനം ലെജിസ്ലേറ്റീവില്‍നിന്നും എക്സിക്യൂട്ടീവില്‍നിന്നും വ്യത്യസ്തമായതിനാല്‍ ആര്‍ട്ടിക്കിള്‍ 14ഉം 15(A) യും നടപ്പില്‍ വരുത്താന്‍ സാധിക്കുന്നില്ല . ജഡ്ജിമാരുടെ നിയമനരീതിയുടെ പരാജയമാണിത് വെളിവാക്കുന്നത് . ഇന്ത്യന്‍ ഭരണഘടനയെ സമഗ്രമായും പരസ്പര ബന്ധങ്ങള്‍ പരിഗണിച്ചുകൊണ്ടും വ്യാഖ്യാനിക്കുകയാണെങ്കില്‍ ആര്‍ട്ടിക്കിളുകള്‍ 124 , 216 , 217 എന്നിവ വ്യാഖ്യാനിക്കേണ്ടത് ആര്‍ട്ടിക്കിളുകള്‍ 14 , 15 (4)എന്നിവയുടെ കൂടി മുന്നില്‍ വെച്ചുകൊണ്ടായിരിക്കണം . അതോടൊപ്പം തന്നെ ജനാധിപത്യം ,മതേതരത്വം,സമത്വം തുടങ്ങിയവയുടെ അടിസ്ഥാനതത്വങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കണം .
  
  22:33 : നിയമങ്ങള്‍ നിര്‍മിക്കുന്നവരുടെ (പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും)യും നിയമങ്ങള്‍ നടപ്പിലാക്കുന്നവരുടെയും (എക്സിക്യൂട്ടീവ്)സ്ഥാപനങ്ങളില്‍ സംവരണം ഉണ്ടായിരിക്കെ എന്തുകൊണ്ട് നിയമങ്ങള്‍ വ്യാഖ്യാനിക്കുന്നവരുടെ സ്ഥാപനങ്ങളില്‍ മാത്രം അതില്ലാത്തത് ? നമ്മുടെ സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന സംഗതിയാണിത്.  നമ്മുടെ ജനാധിപത്യത്തിന്റെ മൂന്ന വിഭാഗങ്ങളും ഒരു പോലെ തുല്യവും പ്രാധാന്യമേറിയതുമാണ'. അതില്‍നിന്നാണ' നമ്മുടെ നാടിന്റെ മുഴുവന്‍ നയങ്ങളും പിറവിയെടുക്കുന്നത്.
  
  22:34 : ഈ പ്രശ്നം പരിഗണിക്കണമെന്ന് ഈ കമ്മറ്റി ശക്തമായി ആവശ്യപ്പെടുന്നു.


2015, നവംബർ 10, ചൊവ്വാഴ്ച

ജുഡീഷ്യല്‍ സംവരണം . ഇനിയും തടസമെന്ത് ?





  ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതിയും ആദ്യത്തെ ഭരണഘടനാകേസും സംവരണം സം ബന്ധിച്ചുള്ളതായിരുന്നു . 1951 ല്‍ തമിഴ്നാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഇത് ഭരണ ഘടന വിഭാവനം ചെയ്യുന്ന സമത്വത്തിന വിഘാതമാണെന്ന് വാദിച്ചുകൊണ്ടാണ മെഡിക്കല്‍ പ്രവേശനത്തിന അപേക്ഷിക്കുക പോലും ചെയ്യാത്ത ചെമ്പകം ദൊരൈരാജന്‍ എന്ന സ്ത്രീ കോടതിയെ സമീപിച്ചത് . പിന്നോക്ക വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു വേണ്ടി ഉള്‍പ്പെടുത്തിയ അനേകം നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് ഇന്ത്യയുടെ സുപ്രീം കോടതി ഭരണ ഘടനയുടെ അന്തസത്തക്കെതിരെ നടത്തിയ ഒന്നാമത്തെ വിധിയായിരുന്നു അത് . ഇന്ത്യയുടെ നിയമനിര്‍മ്മാണ സഭ അവസരത്തിനൊത്തുയര്‍ന്നു. ആര്‍ട്ടിക്കിള്‍ 15 ല്‍ ഇന്ത്യയിലെ പട്ടിക ജാതിക്കാരുടെയും പട്ടിക വര്‍ഗക്കാരുടെയും പിന്നോക്കവിഭാഗങ്ങളുടെയും ഉന്നമനത്തിനു വേണ്ടി ഏത് പ്രത്യേക വ്യവസ്ഥകളും ഉള്‍പ്പെടുത്തുന്നതിന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥ കൂട്ടിച്ചേര്‍ത്തു . ഇന്ത്യന്‍ ഭരണഘടനയുടെ ഒന്നാമത്തെ ഭേദഗതി പിറന്നു .
  അവിടന്നങ്ങോട്ട് പിന്നോക്കവിഭാഗങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക സം രക്ഷണ നടപടികളെച്ചൊല്ലി നിയമ നിര്‍മ്മാണ സഭയും അവര്‍ നിര്‍മ്മിക്കുന്ന നിയമങ്ങളെ വ്യാഖ്യാനിക്കുന്ന സുപ്രീം കോടതിയും ഹൈക്കോടതികളുമടക്കമുള്ള നീതിപീഠങ്ങളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടലുകള്‍ നടന്നു . ഓരോ തവണയും, പുതിയ നിയമ നിര്‍മ്മാണങ്ങളിലൂടെയും ഭരണ ഘടനാ ഭേദഗതികളിലൂടെയും പാര്‍ലമെന്റ് ഇത്തരം വ്യാഖ്യാനങ്ങളെ മറികടന്നുകൊണ്ടിരുന്നു .

  മണ്ഡല്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളനുസരിച്ച് പിന്നോക്കവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 27 ശതമാനം സംവരണം സുപ്രീം കോടതിയുടെ ഒമ്പതംഗ ബെന്‍ച് അംഗീകരിച്ചപ്പോള്‍ തന്നെ സ്പെഷ്യാലിറ്റി ,സൂപ്പര്‍ സ്പെഷ്യാലിറ്റി പോസ്റ്റുകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ പോകട്ടെ ,പട്ടികജാതി , പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു പോലും സംവരണം നല്‍കുന്നത് തടഞ്ഞു . ഭരണഘടന അനുശാസിക്കുകയോ നിയമനിര്‍മ്മാണ സഭകളോ പൊതുജനങ്ങളോ ആവശ്യപ്പെടുകയോ ചെയ്യാതെ തന്നെ ആകെ സംവരണം ഒരിക്കലും 50 ശതമാനത്തിലധികമാകരുതെന്ന പുതിയ നിയമ നിര്‍മ്മാണം തന്നെ സുപ്രീം കോടതി നടത്തി . സംവരണ തത്വങ്ങളുടെ അന്തസത്തക്ക് നിരക്കാത്ത ക്രീമിലെയര്‍ ഏര്‍പ്പെടുത്തിക്കൊണ്ട് നിയമനിര്‍മ്മാണ സഭയുടെ അധികാരങ്ങളില്‍ അതിക്രമിച്ചു കടന്നു . ഉദ്യോഗക്കയറ്റങ്ങളിലെ പിന്നോക്ക സംവരണം അന്‍ചു വര്‍ഷത്തേക്ക് പരിമിതമാക്കിയതും സുപ്രീം കോടതിയാണ . ഈ കോടതി വിധിയെ മറികടക്കുന്നതിനു വേണ്ടിയാണ ഭരണ ഘടനയിലെ ആര്‍ട്ടിക്കിള്‍ 16 ല്‍ 4എ വകുപ്പ് കൂട്ടിച്ചേര്‍ത്തത് .
  ആര്‍ട്ടിക്കിള്‍ 16 ല്‍ 4ബി വകുപ്പ് കൂട്ടിച്ചേര്‍ത്തത് 50 ശതമാനം സംവരണ പരിധി എന്ന സുപ്രീം കോടതി വിധി ഉണ്ടാക്കിയ മറ്റൊരു പ്രയാസം ഒഴിവാക്കാനായിരുന്നു . ഓരോ വര്‍ഷവും നിയമനം നടക്കാതെ പോവുന്നതുവഴി ഉണ്ടാവുന്ന ഒഴിവുകള്‍ അടുത്ത വര്‍ഷത്തേതുമായി കൂട്ടിചേര്‍ത്ത് മൊത്തം ഒഴിവുകളില്‍ 50 ശതമാനം സംവരണ പരിധി പാലിക്കുന്നതു മൂലം പിന്നോക്ക വിഭാഗങ്ങള്‍ക്കുണ്ടാവുന്ന സഷ്ടം ഒഴിവാക്കുന്നതിനായിരുന്നു ഇത് . (എന്‍.ഡി.എ.സര്‍ക്കാര്‍ കൊണ്ടു വന്ന ഈ ഭേദഗതി വഴി 50 ശതമാനം സംവരണ പരിധി  ഭരണ ഘടനയിലും ഇടം നേടി പ്രാബല്യം നേടുക എന്ന വൈപരീത്യം സം ഭവിച്ചു .).ഓരോ വഷവും നിയമിക്കപ്പെടാതെ ബാക്കിയാവുന്ന ഒഴിവുകള്‍ പ്രത്യേക വിഭാഗമായി കണക്കാക്കണമെന്നും അതില്‍ 50 ശതമാനം സംവരണ പരിധി പാലിക്കേണ്ടതില്ലെന്നുമാണ  ആര്‍ട്ടിക്കിള്‍ 16,4ബി പറയുന്നത് .
  പിന്നോക്ക വിഭാഗങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ നിന്നു കിട്ടിയ മറ്റൊരു പ്രഹരമായിരുന്നു പ്രൊമോഷനുകള്‍ക്ക് വേണ്ടി നടത്തുന്ന പരീക്ഷകളില്‍ അവര്‍ക്ക് മാര്‍ക്കിളവോ യോഗ്യതാ ഇളവോ നല്‍കരുതെന്നുള്ള കോടതി വിധി . ഇതിനെ മറി കടക്കുന്നതിനു വേണ്ടിയാണ ആര്‍ട്ടിക്കിള്‍ 335 ഭേദഗതി ചെയ്തത്.(82 ആം ഭരണ ഘടനാ ഭേദഗതി )സംവരണത്തിലൂടെ കടന്നുവന്നവര്‍ക്ക് ഉദ്യോഗക്കയറ്റങ്ങളില്‍ സംവരനമില്ലാത്തവര്‍ക്കുമുന്നില്‍ സിനിയോരിറ്റി നഷ്ടപ്പെടുമെന്ന വിധിയെ അതിജീവിക്കുന്നതിനാണ 16 (4) എ വകുപ്പ് ഭേദഗതി ചെയ്തത് . (85 ആം ഭരണഘടനാ ഭേദഗതി ) സ്വകാര്യ അണ്‍ എയ്ഡഡ് കോളേജുകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധിയാണ 93 ആം ഭേദഗതി വഴി ആര്‍ട്ക്കിള്‍ 15ല്‍ 5ആം വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നതിന നിര്‍ബന്ധിതമാക്കിയത്.

  സുപ്രീം കോടതിയും സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും നിരന്തരം സംവരണ പിന്നോക്ക വിരുദ്ധ വിധികള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കുന്നു.ഉന്നത നീതിപീഠങ്ങളും സര്‍ക്കാരുകളും തമ്മില്‍ സംവരണത്തിന്റെ പേരില്‍ നിരന്തരം  ഏറ്റുമുട്ടലുകള്‍ നടന്നുകൊണ്ടിരിക്കുന്നു . എന്തുകൊണ്ടിങ്ങനെ സം ഭവിക്കുന്നു എന്നത് സാമൂഹ്യ നിരീക്ഷകരുടെ സവിശേഷപഠനത്തിന വിധേയമാകേണ്ടതാണ . സാധാരണക്കാരുടെ ജീവിത യാഥാര്‍ഥ്യങ്ങളെ അവഗണിക്കുന്നവരെന്നും അജ് ഞരെന്നും മുദ്രകുത്തപ്പെട്ട ശരാശരി രാഷ്ട്രീയക്കാര്‍  എന്തു താത്പര്യങ്ങളുടെ പേരിലാണെങ്കിലും  പിന്നോക്കവിഭാഗങ്ങള്‍ക്ക് തുല്യത നേടിക്കൊടുക്കുന്നതിനായുള്ള ഭരണഘടനാ വകുപ്പുകളുടെ അന്തസത്ത അറിഞ്ഞ് പെരുമാറുമ്പോള്‍ ഭരണ ഘടനയും അതിന്റെ മേല്‍ കെട്ടിപ്പൊക്കിയ നിയമവ്യവസ്ഥയും അക്ഷരാര്‍ത്ഥത്തില്‍ അരച്ചു കലക്കിക്കുടിച്ച നീതിപീഠങ്ങളുടെ ഉന്നതങ്ങളിലുള്ളവര്‍  എന്തുകൊണ്ട് ഇക്കാര്യത്തില്‍ ഒന്നുമറിയാത്തവരെപ്പോലെ വിധിപ്രസ്താവങ്ങള്‍ നടത്തുന്നു . ഇതിന്റെ വേരന്വേഷിച്ചുപോവുമ്പോള്‍ ഈ ഉന്നതനീതിപീഠങ്ങളിലിരിക്കുന്നവര്‍ ബഹുഭൂരിഭാഗവും ഉന്നത ജാതിക്കാരാണെന്നതും അവരില്‍ തന്നെ ഭൂരിഭാഗവും ജാത്യാഭിമാനബോധത്തിന്റെ അടിമകളാണെന്നതുമാണ നാം കണ്ടെത്തുക .
  ഉന്നത നിതി പീഠങ്ങളില്‍ സംവരണം അനിവാര്യമാണെന്ന് ശക്തമായി ശുപാര്‍ശ ചെയ്ത സം യുക്ത പാര്‍ലമെന്ററി സമിതിയായ ഡോ : സുദര്‍ശന നാച്ചിയപ്പന്‍ കമ്മറ്റി തന്നെ ഇക്കാര്യം തുറന്നു പറയുന്നുണ്ട് .




  നാച്ചിയപ്പന്‍ കമ്മറ്റി ശുപാര്‍ശകള്‍

  2006 ഡിസം ബര്‍ 26 ന ലോക്സഭയില്‍ അവതരിപ്പിക്കപ്പെട്ട ജഡ്ജസ് എന്‍ ക്വയറി ബില്ലിലെ വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യുന്നതിന പാര്‍ലമെന്റിലെ നിയമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി . ജദ്ജിമാരുടെ നിയമനവും പിരിച്ചുവിടലും അവര്‍ക്കെതിരായ ശിക്ഷണ നടപടികളും ഏകീകരിക്കുന്നതിനു വേണ്ടി ഒരു ദേശീയ ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിന ശുപാര്‍ശ ചെയ്യുന്നതാണ പ്രസ്തുത ബില്ല് . പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ട വിദഗ്ദരില്‍ നിന്നും അഭിപ്രായ രൂപീകരണം നടത്തി വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ നിശ്ചയിക്കപ്പെട്ട ഈ പാര്‍ലമെന്റ് സം യുക്ത സമിതിയുടെ ചെയര്‍മാന്‍ സുപ്രീം കോടതി അഭിഭാഷകനും രാജ്യസഭാ അംഗവുമായ പ്രശസ്ത നിയമജ് ഞന്‍ ഡോ : സുദര്‍ശന നാച്ചിയപ്പന്‍ ആയിരുന്നു . രാജ്യസഭയില്‍ നിന്നും ലോക്സഭയില്‍ നിന്നുമുള്ള 31 എം.പി.മാര്‍ കമ്മിറ്റി അംഗങ്ങളാണ . 2007 ആഗസ്റ്റില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു . രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ജഡ്ജിമാരുടെ നിയമനത്തില്‍ പട്ടികജാതി/വര്‍ഗ/പിന്നോക്ക സംവരണം നിര്‍ബന്ധമാക്കേണ്ടതാണെന്ന് കമ്മിറ്റി ശക്തമായി ആവശ്യപ്പെടുന്നു

  ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124, 217, എന്നിവയനുസരിച്ചാണ ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിമാരുടെ നിയമനങ്ങള്‍ നടക്കുന്നത് . 124(2) അനുസരിച്ച് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും  ഓരോ ജഡ്ജിമാരെയും നിയമിക്കേണ്ടത് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ഒപ്പും സീലുമുള്ള ഉത്തരവനുസരിച്ചാണ . ഉന്നത ജുഡീഷ്യറികളിലെ ജഡ്ജിമാരുമായി കൂടിയാലോചിച്ചതിനു ശേഷമായിരിക്കണം നിയമനം . രാഷ്ട്രപതിക്കാണ ജഡ്ജിമാരുടെ  നിയമനങ്ങളില്‍ പ്രഥമവും പ്രധാനവുമായ  അധികാരം . ജസ്റ്റിസ് നിയമനങ്ങളില്‍ രാഷ്ട്രപതിയെ ഉപദേശിക്കുന്ന അന്‍ചംഗ സമിതിയാണ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കൊളീജിയം . കൊളീജിയങ്ങളിലെ അംഗങ്ങള്‍ എന്നും സ്വാര്‍ത്ഥപ്രേരിതമായ തീരുമാനങ്ങളാണ എടുത്തുവന്നിരുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . കൊളീജിയത്തിലെ ഓരോ അംഗത്തിനും ആരെയെങ്കിലും നിര്‍ദ്ദേശിക്കാനുണ്ടാവും . അവര്‍ തങ്ങള്‍ നിര്‍ദ്ദേശിച്ചവര്‍ക്ക് വേണ്ടി നിലകൊള്ളുകയും സുപ്രീം കോടതിയിലെത്തിക്കണമെന്ന ഉദ്ദേശത്തോടെ ഹൈക്കോടതികളില്‍ നിയമനം തരപ്പെടുത്തുകയും ചെയ്യുന്നു . അത്തരമൊരാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ ജഡ്ജിമാര്‍ മാത്രമടങ്ങുന്ന ഈ സമിതി അതിന്റെ ട്രേഡ് യൂണിയനിസവും സ്വജനതാത്പര്യവും ഉപേക്ഷിക്കുമോ  ? 'കൂടുതല്‍ വിശാലമായ ഒരു സമിതിയായിരിക്കണം നിയമനങ്ങളടക്കമുള്ള കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതെന്ന് ജുഡീഷ്യല്‍ കമ്മീഷന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചുകൊണ്ട് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു .

  കൊളീജിയം എന്ന ഈ സമിതിക്ക് കൂടുതല്‍ അധികാരം നേടുന്നതിന സുപ്രീം കോടതിയുടെ തന്നെ ഒരു വിധിയുമുണ്ടായി .  1993 ലെ ഒരു സുപ്രീം കോടതി വിധിയനുസരിച്ച് കൊളീജിയം നിര്‍ദ്ദേശിച്ച ജഡ്ജിമാരെ അനുയോജ്യമല്ലെന്നു കണ്ടാല്‍ നിരസിക്കാനുള്ള രാഷ്ട്രപതിയുടെ അവകാശം ഒന്നാമത്തെ അവസരത്തില്‍ മാത്രമാണുള്ളത് . രാഷ്ട്രപതി നിരസിച്ച പേരുകള്‍ പുനപരിശോധിക്കുമ്പോള്‍ അയാളെ ഒഴിവാക്കാനും ഉള്‍പ്പെടുത്താനും കൊളീജിയത്തിനു സാധിക്കും . ഉള്‍പ്പെടുത്തണമെന്ന് കൊളീജിയം തീരുമാനിച്ചാല്‍ പിന്നിടയാളെ നിരസിക്കാന്‍ രാഷ്ട്രപതിക്കവകാശമില്ല എന്നാണ ഈ വിധി പറയുന്നത് . ഇതുമൂലം ഫലത്തില്‍ ജഡ്ജിമാരെ നിയമിക്കുന്നതിന രാഷ്ട്രപതിക്ക് ഭരണഘടന നല്‍കിയ അധികാരം ഇല്ലാതായി . ജഡ്ജിമാരുടെ നിയമനത്തില്‍ അവസാനവാക്ക് രാഷ്ട്രപതിയായിരിക്കുമെന്നുള്ള ഭരണഘടന ആര്‍ട്ടിക്കിള്‍ 124 (2) ന വിരുദ്ധമായ വ്യാഖ്യാനമാണിത് .
  ഇക്കാര്യങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് നാച്ചിയപ്പന്‍ റിപ്പോര്‍ട്ട് പറയുന്നു 'അനേകം കുതന്ത്രങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത പ്രക്രിയയിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി പിന്നോക്ക ജനതയില്‍ നിന്നുള്ളവരെ ജഡ്ജിമാരാവുന്നതില്‍ നിന്നും അകറ്റി നിര്‍ത്തിക്കൊണ്ടിരിക്കുന്നു (Through a shrewd process of manipulation, the Indian Judiciary has been keeping the competent persons of the downtrodden communities from the purview of appointment of judges 22:22)
  സുപ്രീം കോടതി തന്നെ 1993 ല്‍ പുറപ്പെടുവിച്ച ഒരു വിധിന്യായത്തില്‍ തന്നെ  ഇത് പരാമര്‍ശിക്കുന്നത് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. 'ഒരേ കുടും ബത്തിലോ ജാതിയിലോ സമുദായത്തിലോ മതത്തിലോ ഉള്ള തലമുറകളെത്തന്നെ പ്രത്യേകമായി തെരഞ്ഞെടുത്ത് പരിശീലനം നല്‍കി ജഡ്ജിമാരായി നിയമിക്കുന്നതിനുള്ള ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുവെന്ന പരാതി ഇക്കാലത്തു പോലും ലഭിച്ചുകൊണ്ടിരിക്കുന്നു . ഇതുവഴി നീതിന്യായ രംഗത്തെ ബന്ധങ്ങള്‍ സം ബന്ധിച്ച് പുതിയൊരു സിദ്ധാന്തം തന്നെ രൂപപ്പെട്ടുവന്നിരിക്കുന്നു'(22:23).ചില കുടും ബങ്ങളില്‍ നിന്ന് രണ്ടും മൂന്നും തലമുറകള്‍ തുടര്‍ച്ചയായി സുപ്രീം കോടതി ജഡ്ജിമാരായി നിയമിതരാവുന്നതിന്‍ ഇത്തരം സുതാര്യതയില്ലാത്ത രീതികള്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട് .
  ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ഇന്ത്യയിലെ ഒന്നാമത്തെ പട്ടികജാതിയില്‍പ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ആഘോഷിക്കപ്പെടുമ്പോള്‍ തന്നെ ഉന്നത ജുഡീഷ്യറിയിലെ പട്ടികജാതി പ്രാതിനിധ്യത്തെ ക്കുറിച്ച് നാച്ചിയപ്പന്‍ റിപ്പോര്‍ട്ട് പറയുന്നതിങ്ങിനെയാണ 'ഉന്നത നീതി പീഠങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ നിരാശാ ജനകമായ ചിത്രമാണ ലഭിക്കുക . ഭരണ ഘടനയുടെ നിര്‍വഹണം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ (        ) വെളിപ്പെടുത്തിയതനുസരിച്ച് ഇന്ത്യയിലെ ഉന്നതജുഡീഷ്യറിയില്‍ പട്ടികജാതി ,പട്ടികവര്‍ഗ , പിന്നോക്ക പ്രാതിനിധ്യം വളരെ പരിമിതമാണ . വിവിധ ഹൈക്കോടതികളിലെ  610 ജഡ്ജിമാരില്‍ 20 പേര്‍ മാത്രമാണ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ' (22:25)

വി ധിക്കുന്നവർക്ക് ബാധകമല്ലാത്ത നിയമങ്ങൾ

 രാഷ്ട്രത്തിന്റെ അടിസ്ഥാനങ്ങളായ നിയമനിര്‍മ്മാണ സഭയിലും ഭരണനിര്‍വഹണ വിഭാഗത്തിലും സംവരണം ഉണ്ടായിരിക്കെ സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പു വരുത്തുകയും ഭരണ ഘടനയെ വ്യാഖ്യാനിക്കുകയും ചെയ്യുന്ന നീതിനിര്‍വഹണ വിഭാഗത്തില്‍ മാത്രം സാമൂഹ്യനീതി ഉറപ്പു വരുത്തുന്ന സംവരണം ഇല്ലാത്തത് ഭരണ ഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കെതിരാണ.ജനാധിപത്യത്തിന്റെ മൂന്നാം തൂണായ ജുഡീഷ്യറിയില്‍ സംവരണമില്ലാത്തത് ഈ ജനാധിപത്യാടിസ്ഥാനങ്ങള്‍ക്കിടയിലെ സംശയാസ്പദമായ വിവേചനമാണ . സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍കും അവസരം ലഭിക്കുന്നില്ലെങ്കില്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവസരത്തിലും പദവിയിലുമുള്ള സമത്വം നിഷേധിക്കുക എന്നതായിരിക്കും അതിന്റെ ഫലം . ഒരു ബഹുസ്വര സമൂഹമായ ഇന്ത്യയില്‍ വിവിധ മത ,ജാതി ,വര്‍ഗ ,സമുദായങ്ങളുടെ വ്യത്യസ്തമായ താത്പര്യങ്ങള്‍ ഭരണകൂടത്തിന്റെ എല്ലാ തലങ്ങളിലും പ്രതിഫലിക്കപ്പെടണം . റിപ്പോര്‍ട്ട് പറയുന്നു .
  സംവരണ തത്വങ്ങളുടെ പ്രയോഗഫലമായി ഇന്ന് പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട ഒട്ടേറെ പേര്‍ ഉന്നത വിദ്യഭ്യാസം നേടിയവരായിട്ടുണ്ട് . നീതിന്യായവിഭാഗത്തിന്റെ എല്ലാ ഉന്നത പദവികളിലും അവരോധിതരാകുന്നതിനുള്ള യോഗ്യത അവര്‍ക്കുണ്ട് . ഇത് ഭരണ ഘടനയുടെ നിര്‍വഹണം അവലോകനം ചെയ്യുന്നതിനുള്ള ദേശീയ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ കാര്യമാണ .
  ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരുടെ പ്രാതിനിധ്യം ഇല്ലാത്തതാണ വിവേചനപൂര്‍ണ്ണമായ വിധികള്‍ക്ക് കാരണമെന്ന് അംഗീകരിച്ചുകൊണ്ട് റിപ്പോര്‍ട്ട്  പറയുന്നു . 'ജുഡീഷ്യറിയില്‍ എലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നത് വമ്പിച്ച മാറ്റങ്ങള്‍ക്കിടയാക്കും.പാര്‍ലമെന്റും നിയമസഭകളും പാസാക്കുന്ന നിയമങ്ങളുടെ സാമൂഹ്യ പ്രസക്തി തിരിച്ചറിയണമെങ്കില്‍ വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ള ജഡ്ജിമാര്‍ നിയമിക്കപ്പെടുക തന്നെ വേണം' ഇന്ത്യയിലെ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ അറിയാത്തവരും അവഗണിക്കപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങളുമായി ബന്ധമില്ലാത്തവരും ജഡ്ജികളായിരിക്കുമ്പോള്‍ നിയമനിര്‍മ്മാണസഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ പരിഗണിക്കപ്പെടാത്ത അവസ്ഥയുണ്ടാവും .

  ഇന്ത്യയുടെ ബഹുസ്വരതയും വൈവിധ്യവും വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യവും അടിസ്ഥാനമായിരിക്കുന്ന   ഇന്ത്യന്‍ മതനിരപേക്ഷതയും എല്ലാ സ്ഥാപനങ്ങളിലെയും ആനുപാതികപ്രാതിനിധ്യവും പങ്കാളിത്തവും സംവാദാത്മകതയും അടിസ്ഥാനമായിരിക്കുന്ന
  ജനാധിപത്യവും ക്ഷതമേല്‍ക്കാതെ  പരിപാലിക്കപ്പെടണമെങ്കില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തമുള്ള ജുഡീഷ്യറി അനിവാര്യമാണ .  ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 15,16,എന്നിവയില്‍ ഉന്നത ജുഡീഷ്യറി കൂടി ഉള്‍പ്പെടുന്നതിനാല്‍ ഒരു ഭരണ ഘടനാ ഭേദഗതി കൂടാതെ തന്നെ സംവരണം നടപ്പിലാക്കാനാവുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . ജഡ്ജിമാരുടെ നിയമനങ്ങള്‍ ഇതര വിഭാഗങ്ങളിലെ നിയമനരീതികളില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ മാത്രമാണ അതില്‍ സംവരണം നടപ്പിലാക്കാന്‍ സാധിക്കാത്തത് . നിലവിലുള്ള ജസ്റ്റിസ് നിയമനരീതിയുടെ പരാജയമാണിത് കാണിക്കുന്നത് .
  നിയമങ്ങള്‍ നിര്‍മ്മിക്കുന്നവരുടെയും (പാര്‍ലമെന്റിലും  സംസ്ഥാന നിയമസഭകളിലും )നിയമങ്ങള്‍ നടപ്പിലാക്കുന്നവരുടെയും (എക്സിക്യൂട്ടീവ്)സ്ഥാപനങ്ങളില്‍ സംവരണം ഉണ്ടായിരിക്കെ എന്തുകൊണ്ട് നിയമങ്ങള്‍ വ്യാഖ്യാനിക്കുന്ന വിഭാഗത്തില്‍ മാത്രം അതില്ലാത്തത് എന്ന വലിയ ചോദ്യം ഉന്നയിച്ചു കൊണ്ടാണ നാച്ചിയപ്പന്‍ റിപ്പോര്‍ട്ടിലെ സംവരണം സം ബന്ധിച്ച അധ്യായം അവസാനിക്കുന്നത്.

  ഭരണഘടനാനിര്‍മ്മാണ വേളയില്‍ തന്നെ തുടങ്ങിയ സംവരണ വിരുദ്ധതയുടെ ഭാഗമായിത്തന്നെയാണ ഉന്നതവിദ്യഭ്യാസവും ഉന്നതപദവികളും പിന്നോക്കക്കാര്‍ തൊട്ടശുദ്ധമാക്കാന്‍ പാടില്ലാത്ത വിശുദ്ധശ്രീകോവിലുകളായി മാറ്റിനിര്‍ത്തപ്പെട്ടത് . ഏറ്റവും സാധാരണക്കാരനും ഉന്നതകുലജാതനും ഒരേ സ്ഥാനമാണ ജനാധിപത്യത്തിലെന്ന ഒന്നാം പാഠം ഇന്ത്യന്‍ സവര്‍ണ്ണത വായിച്ചു തുടങ്ങിയിട്ടേയുള്ളു . സൈന്യത്തിലും ജുഡീഷ്യറിയിലും തന്ത്രപ്രധാനമായ ഉന്നത പദവികളിലുമെല്ലാം പിന്നോക്കക്കാരന്‍ വിശ്വസിക്കാന്‍ കൊള്ളാത്തവനായി തുടരുകയാണ.എല്ലാ മേഖലകളിലും സ്വതന്ത്രമായ തെരഞ്ഞെടുപ്പും പിന്നോക്കവിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണനയും സുതാര്യതയും കടന്നുവരുമ്പോള്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം ഏറ്റവും സാധാരണക്കാരന്റെയും അനുഭവമായിത്തീരൂ .

2015, ഏപ്രിൽ 26, ഞായറാഴ്‌ച

ഇന്നും ഇന്ത്യക്കാരന്റെ ജീവിതം നിര്‍ണ്ണയിക്കുന്നത് ജാതി




ഇന്നും ഇന്ത്യക്കാരന്റെ ജീവിതം നിര്‍ണ്ണയിക്കുന്നത് ജാതി
 അഭിമുഖം :  പ്രഫ: സതീശ് ദേശ്പാണ്ഡെ/ ഫസൽ കാതിക്കോട്

  (ഇന്ത്യയിലെ  പ്രമുഖനായ സാമൂഹ്യശാസ്ത്രജ് ഞനാണ `   പ്രഫ:   സതീശ് ദേശ്പാണ്ഡെ.ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലെ മുസ്ലിം ക്രൈസ്തവ ദളിതുകളെപ്പറ്റി പഠനം നടത്താന്‍ വേണ്ടി നിയോഗിക്കപ്പെട്ട പ്രഥമ കമ്മീഷന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം . കമ്മീഷന്‍ പുറത്തിറക്കിയ      Dalits in the Muslim and Christian Communities: A Status Report on Current Social Scientific Knowledge

 എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ മുസ്ലിം ക്രിസ്ത്യന്‍ ദളിതുകള്‍ക്ക് പട്ടികജാതി പദവി നല്‍കണമെന്ന് മിശ്ര കമ്മീഷന്‍ ആവശ്യപ്പെട്ടത്.ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍   സാമൂഹ്യശാസ്ത്ര പ്രൊഫസറാണദ്ദേഹം. ചിക്കാഗോ യൂണിവേഴ്സിറ്റി , കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി , തുടങ്ങിയവയില്‍ വിസിറ്റിംഗ് പ്രൊഫസറായ അദ്ദേഹം അനേകം സാമൂഹ്യശാസ്ത്ര ഗവേഷണ മാഗസിനുകളില്‍ എഡിറ്റോറിയല്‍ ബോര്‍ഡംഗവും സര്‍ക്കാര്‍ സമിതികളില്‍ വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നയാളുമാണ. `Anthropology in the East: Founders of Indian Sociology and Anthropology, …….   Untouchability in Rural India,…..   Contemporary India: A Sociological View,
എന്നിവയാണ ` ഇതുവരെ പ്രസിദ്ധപ്പെടുത്തിയ കൃതികള്‍ . ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി തൃശൂരില്‍ നടത്തിയ  ജാതിസംവരണം അട്ടിമറിക്കരുത് എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനായി കേരളത്തിലെത്തിയ അദ്ദേഹവുമായി ഫസല്‍ കാതിക്കോട് നടത്തിയ സംഭാഷണത്തില്‍ നിന്ന്)


  ?  മറ്റേതൊരു സാമൂഹ്യ സ്ഥാപനത്തെയും     പോലെ ജാതിവ്യവസ്ഥയും കാല പ്രവാഹത്തിന്റെ ഭാഗമായുള്ള പരിവര്‍ത്തനത്തിന`  വിധേയമായിട്ടുണ്ട് . നമ്മുടെ സ്വാതന്ത്ര സമര കാലഘട്ടത്തീല്‍ ഉണ്ടായിരുന്ന സമീപനമല്ല ജാതിയോട് ഇന്നുള്ളത്.   ജാതിവ്യവസ്ഥക്ക് സംഭവിച്ച ആശയപരവും പ്രായോഗികവുമായ പരിവര്‍ത്തനങ്ങളെ വിലയിരുത്താമോ  ?


 =  ജാതിവ്യവസ്ഥക്ക് മതപരമായ ഒരു പശ്ചാത്തലമുണ്ടെന്നറിയാമല്ലോ . ഹിന്ദു മതത്തീലെ വിവിധ പ്രമാണങ്ങള്‍ ജാതിയെ വിവരിക്കുന്നുണ്ട്. ഇതനുസരിച്ച് ഒരാളുടെ ജനനം , ജോലി , വിവാഹം , തുടങ്ങി ജീവിതത്തിലെ മുഴുവന്‍ ആവശ്യങ്ങളെയും ജാതിയാണ ` നിര്‍ണ്ണയിക്കുന്നത്.പാശ്ചാത്യര്‍ പരികല്‍പന ചെയ്ത ജാതിയുടെ ക്ലാസിക്കല്‍ നിര്‍വചനം ഇതാണ` .ഈയൊരു നിര്‍വചനം ഇന്ന് പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പഴയ തീവ്രതയില്ലാതെ ശകലീകൃതമായി മാത്രമാണ ` ജാതിയുടെ ഇത്തരം സ്വാധീനങ്ങള്‍ ബാക്കിയുള്ളത്.എന്നാല്‍ ഇന്നത്തെ ജാതിവ്യവസ്ഥക്ക് നാലുതരം വ്യത്യസ്ഥ സ്വാധീനങ്ങള്‍ ഉള്ളതായി കണ്ടെത്താന്‍ സാധിക്കും . ഒന്നാമതായി അത് ഇന്ത്യന്‍ ജനതയുടെ ജീവിതത്തിലുടനീളം നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒരാശയമായി ഇന്നും നിലനില്‍ക്കുന്നു . രണ്ടാമതായി ഓരോ ഇന്ത്യക്കാരനെയും എല്ലാ ജീവിത സന്ദര്‍ഭങ്ങളിലും പിന്തുടരുന്ന ശക്തിമത്തായ യാഥാര്‍ഥ്യമാണ`  ജാതി. ബോധപൂര്‍ണ്ണമായും അല്ലാതെയും ഓരോ ഇന്ത്യക്കരന്റെ ജീവിതത്തെയും നിയന്ത്രിക്കുന്ന അതീത യാഥാര്‍ത്ഥ്യമായി ജാതി ഇന്നും നിലനില്‍ക്കുന്നു. മൂന്നാമതായി വ്യത്യസ്തവിഭാഗങ്ങളുടെ താത്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള മാര്‍ഗമാണിന്ന് ജാതി.

  രാഷ്ട്രീയമായി ജനങ്ങളെ സംഘടിപ്പിക്കുന്നതിനും താത്പര്യങ്ങള്‍ നേടിയെടുക്കുന്നതിനും ജാതി വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.മാര്‍വാടികളും ഗുജറാത്തികളും തങ്ങളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കായി ജാതി ഉപയോഗപ്പെടുത്തുന്നു. നാലാമതായി വിവിധ വിഭാഗങ്ങള്‍ക്ക് ജാതി ഇന്നൊരു മൂലധന നിക്ഷേപം പോലെയാണ` .ഒരു ബ്രാഹ്മണ കുടും ബാംഗത്തിന`  സമൂഹത്തില്‍ അന്തസും അംഗീകാരവും നേടാനുള്ള അടിത്തറയാണ ` അവന്റെ ജാതി. ജാതിയുടെ ഈയൊരു മാറ്റം വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ കരുതുന്നു. സമ്പത്തിനെയും ഭൂമിയെയുമൊക്കെപ്പോലെ ജാതി നേര്‍ക്കു നേരെയുള്ള മൂലധനമല്ല. എന്നല്‍ ജാതിയെന്ന മൂലധനം സമ്പത്തും ജീവിത സൗകര്യങ്ങളുമൊക്കെയായി എളുപ്പം പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കും. ജാതിയെന്ന മൂലധനം എല്ലവര്‍ക്കും ഗുണാത്മകമല്ല . പല വിഭാഗങ്ങള്‍ക്കും ഇതൊരു നിഷേധാത്മക മൂലധനമാണ` . കുടും ബസ്വത്തുപോലെ ഇത് പാരമ്പര്യമായി കൈമാറപ്പെടുന്ന മൂലധനമാണ`.ഡോക്ടര്‍മാരുടെ മക്കള്‍ ഡോക്ടര്‍മാരാവുന്നതിന` കൂടുതല്‍ സാധ്യതയുള്ളതു പോലെയാണിത്.ജാതിയെന്ന സ്വത്ത് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള ബോധപൂര്‍വവും അല്ലാത്തതുമായ പ്രേരണകളിലൂടെയാണ ` ഒരാളുടെ മൂലധനമായി  മാറുന്നത്. നിര്‍ഭാഗ്യ വശാല്‍ ജാതിയെന്ന മൂലധനം ദളിതുകളിലും പിന്നോക്ക വിഭാഗങ്ങളിലും നിഷേധാത്മക മൂലധന (negative capital ) മായാണ`  പ്രവര്‍ത്തിക്കുന്നത്.പിന്നോക്കാവസ്ഥയുടെ  സകല യാതനകളോടുമൊപ്പം അധസ്ഥിത മുദ്ര കൂടി അവന്‍ പാരമ്പര്യമായി പേറിക്കൊണ്ടിരിക്കുന്നു. മതപരമായ ഘടകങ്ങളില്‍ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ജാതി സാമൂഹ്യമായ പുതിയ അധീശത്വം നേടിക്കൊണ്ടിരിക്കുകയാണ` .




  ? ഇന്ത്യയിലെ മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ജാതി സ്വാധീനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താങ്കളെ നിയോഗിച്ചിരുന്നു . താങ്കളുടെ പഠനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍ എന്തൊക്കെയാണ .



 =  ദേശീയ ന്യൂനപക്ഷ കമ്മീഷനുവേണ്ടിയാണ ഇന്ത്യന്‍ മുസ്ലിം ക്രിസ്ത്യന്‍ ദളിതുകളെക്കുറിച്ചുള്ള പഠനത്തിന ഞാന്‍ നേതൃത്വം കൊടുത്തത്. ലഭ്യമായ ഡാറ്റകളെ അവലം ബമാക്കി നിഗമനങ്ങള്‍ രൂപീകരിക്കാനാണ ഞങ്ങളോടാവശ്യപ്പെട്ടിരുന്നത്.മുസ്ലിം ക്രിസ്ത്യന്‍ ദളിതുകള്‍ , അവരുടെ നിലവിലുള്ള അവസ്ഥ , അവര്‍ സ്വസമുദായങ്ങളില്‍ നിന്നും പുറത്തുനിന്നും നേരിടുന്ന പ്രശ്നങ്ങള്‍ , തുടങ്ങിയവയായിരുന്നു ഞങ്ങളുടെ പരിഗണനാ മേഖലകള്‍.ദളിതുകളുടെ വര്‍ഗീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ വലിയ അപാകതകള്‍ നിലനില്‍ക്കുന്നു..1950 ലെ പ്രസിഡന്‍ഷ്യല്‍ ഉത്തരവനുസരിച്ച് ഹിന്ദുമതത്തിലുള്‍പ്പെടാത്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. എന്നാല്‍ ഇതേ ഉത്തരവനുസരിച്ചു തന്നെ 4 സിക്ക് ജാതികളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 1956 ലെ മറ്റൊരുത്തരവിലൂടെ എല്ലാ സിക്ക് ദളിതുകളെയും പിന്നോക്കജാതിയാക്കി. 1989ല്‍ ഇത് വീണ്ടും ഭേദഗതി ചെയ്ത് ബുദ്ധമതക്കാരായ ദളിതുകളെയും പട്ടികജാതിയായി പ്രഖ്യാപിച്ചു . ജാതി ഹിന്ദു മതത്തില്‍ മാത്രമാണെങ്കില്‍ എങ്ങിനെ സിക്ക്,ബുദ്ധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നു.  ? സിക്ക് ,ബുദ്ധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തൂന്നുവെങ്കില്‍ എന്തുകൊണ്ട് മുസ്ലിം ,ക്രിസ്ത്യന്‍ വിഭാഗങ്ങളെ  ഒഴിവാക്കുന്നു.  ?  മുസ്ലിം , ക്രിസ്ത്യന്‍ പ്രമാണങ്ങളനുസരിച്ച് ജാതി സാദ്ധ്യമല്ല എന്നതാണ ഇതിനുള്ള ന്യായങ്ങളിലൊന്ന് . സിക്ക് പ്രമാണങ്ങളനുസരിച്ചും ജാതി സാദ്ധ്യമല്ല. ബുദ്ധമതമാവട്ടെ ഉണ്ടായതുതന്നെ ജാതിക്കെതിരായ കലാപമായാണ.  മുസ്ലിം , ക്രിസ്ത്യന്‍  വിഭാഗങ്ങളിലെ ജാതിസ്വാധീനം പഠിക്കുകയും അവരിലെ ദളിതുകളെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടോ  എന്ന് പരിശോധിക്കുകയും ചെയ്യുക എന്നതും ഞങ്ങളുടെ പഠനത്തിന്റെ പ്രധാന ഉദ്ദേശമായിരുന്നു.

  മുസ്ലിം  , ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ജാതി വളരെ ശക്തവും സംശയ രഹിതവുമാണെന്നുതന്നെയാണ ഞങ്ങളുടെ പഠനം കണ്ടെത്തിയത്.രണ്ടു മതങ്ങളിലും ദളിതുകളും ഉന്നത ജാതിക്കാരും പരസ്പരം അറിഞ്ഞ് അംഗീകരിച്ച അവസ്ഥയില്‍ത്തന്നെ നിലനില്‍ക്കുന്നു.മുസ്ലിമായാലും ക്രിസ്ത്യനായാലും ജാതികള്‍ തമ്മില്‍ വിവാഹ ബന്ധങ്ങളില്ല.മറ്റെല്ലാ ജീവിത മേഖലകളിലും വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നു.മുസ്ലിം ദളിതുകള്‍ നമസ്കാരത്തില്‍ പിന്‍ നിരകളിലാണ നില്‍ക്കേണ്ടത്.മുസ്ലിം ദളിതുകളിലെ പ്രധാന വിഭാഗങ്ങളിലൊന്നായ പസമാന്ദ മൗലവിമാരെ പള്ളികളില്‍ നമസ്കാരത്തിന നേതൃത്വം കൊടുക്കാന്‍ അനുവദിക്കാറില്ല.ചിലയിടങ്ങലില്‍ അവര്‍ക്ക് പ്രത്യേക ഖബറിസ്ഥാനുകളാണുള്ളത്.ചിലയിടത്ത് പ്രത്യേക പള്ളികളും നിലനില്‍ക്കുന്നു.ക്രിസ്ത്യാനികളില്‍ എല്ലായിടത്തും അവര്‍ക്ക് പ്രത്യേക ശ്മശാനങ്ങളാണുള്ളത്.ക്രിസ്ത്യാനികള്‍ക്കിടയില്‍ ജാതിവിവേചനങ്ങള്‍ കൂടുതല്‍ ശക്തമാണ.ഭൂരിഭാഗം കേസുകളിലും അവര്‍ക്ക് പ്രത്യേക പള്ളികളാണുള്ളത്.ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതു പോലും അനുവദിക്കാത്ത കേസുകളുമുണ്ട്.തൊഴിലിന്റെ കാര്യത്തില്‍ മുസ്ലിം ,ക്രിസ്ത്യന്‍ , ഹിന്ദു ദളിതുകള്‍ തമ്മില്‍ എടുത്തുപറയാവുന്ന അന്തരമില്ല.വസ്തുതകള്‍ ഇങ്ങിനെയാണെങ്കിലും മുസ്ലിം ,ക്രിസ്ത്യന്‍ ദളിതുകളെ ഓൗദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അംഗീകാരമില്ലാത്തതിനാല്‍ ഓൗദ്യോഗിക ഡാറ്റകള്‍ ലഭ്യമല്ല.കണക്കുകള്‍ ഇല്ലാത്തതിനാല്‍ അംഗീകാരം നല്‍കാന്‍ സാധ്യവുമല്ല.ഇങ്ങിനെ അദൃശ്യ ജനതയായി ഇവര്‍ അവഗണനകള്‍ സഹിച്ചുകൊണ്ടിരിക്കുന്നു.ദളിത് ക്രിസ്ത്യന്‍ നേതാവായ ടി.ഫ്രാങ്ക്ളിന്‍ പീറ്റര്‍ നല്‍കിയ ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ ഇത്തരമൊരു വിഭാഗം നിലനില്‍ക്കുന്നുണ്ടെങ്കില്‍  അവരെക്കുറിച്ചുള്ള കണക്കുകള്‍ ശേഖരിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.




  ? ജാതി നിര്‍മാര്‍ജ്ജനം നമ്മുടെ ലക്ഷ്യമായിരുന്നു.അതിനായി സമൂഹം നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.സര്‍ക്കാര്‍ പദ്ധതികളും പരാജയപ്പെട്ടു.ജാതി എന്ന സാമൂഹ്യ സ്ഥാപനത്തോടുള്ള നമ്മുടെ സമീപനത്തില്‍  ഇത് പുനര്‍ വിചിന്തനം ആവശ്യപ്പെടുന്നു.ജാതിയോടുള്ള സമീപനങ്ങള്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വിശദീകരിക്കാമോ  ?


 =  ഒന്നാമതായി പറയട്ടെ ജാതി വിവേചനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ വളരെ പ്രധാനമാണ. നിയമങ്ങള്‍ ജാതിക്കെതിരെ നിലകൊള്ളുന്നത്, ജാതി വിവേചനങ്ങള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത്.,അതിന ശിക്ഷ വിധിക്കുന്നത്, എല്ലാം പ്രധാനം തന്നെയാണ. ജാതിക്കെതിരായ സമീപനങ്ങളില്‍ രാഷ്ട്രീയവും സാമൂഹ്യവും സാംസ്കാരികവുമായ വ്യത്യസ്ത നിലപാടുകള്‍ ആവശ്യമാണ.ജാതിവിവേചനങ്ങളുടെ കാഠിന്യം കുറക്കുന്നതിന പിന്നോക്കജാതികളുടെ ഭൗതിക സാ മ്പത്തികാവസ്ഥ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ. ഭൗതികമായി ഉയര്‍ന്ന ഒരു സമൂഹത്തോട് വിവേചനങ്ങള്‍ കാണിക്കുകയെന്നത് പ്രയാസകരമാണ.സാ മ്പത്തിക അസന്തുലിതത്വം ഇല്ലാതായതുകൊണ്ടു മാത്രം വിവേചനങ്ങള്‍ ഇല്ലാതാവില്ല.സാമൂഹ്യ സാംസ്കാരിക പ്രധാനമാണ  ജാതിവ്യവസ്ഥ.സാമൂഹ്യവും സാംസ്കാരികവുമായ പ്രശ്നങ്ങള്‍ക്ക് എളുപ്പത്തില്‍ പരിഹാരമില്ല.ജാതിയുറ്റെ സാമൂഹ്യ സാംസ്കാരിക സ്വാധീനം സമകാലീന സമൂഹത്തില്‍ ഭീതിതമായ മറ്റൊരു മാനം കൈവരിച്ചിരിക്കുന്നത് ശ്രദ്ധിക്കാതെ പോവരുത്.സമൂഹത്തിലെ ചെറുതും എന്നാല്‍ ശക്തിയും സ്വാധീനവും നേടിയതുമായ ഒരു ന്യൂനപക്ഷം ജാതിക്കെതിരെ എന്ന പേരില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളെപ്പറ്റിയാണ ഞാന്‍ പറയുന്നത്.അവര്‍ സ്വയം വിശ്വസിക്കുന്നത് തങ്ങള്‍ ജാതിയെ ഉപേക്ഷിച്ചവരാണെന്നാണ.സമൂഹത്തിലെ തങ്ങളൊഴികെയുള്ളവര്‍ ജാതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു എന്നവര്‍ വിശ്വസിക്കുന്നു.സമൂഹത്തിലെ ബുദ്ധിജീവികളും രാഷ്ട്രീയക്കാരും സാമൂഹ്യസാംസ്കാരിക നായകന്മാരും ഇക്കൂട്ടത്തിലുണ്ട്.ഇവരില്‍ ഭൂരിഭാഗവും ഉന്നത ജാതി ഹിന്ദുക്കളാണ.ജാതിയെക്കുറിച്ച് പറയുന്നതു തന്നെ പാപമാണെന്നിവര്‍ ആത്മാര്‍ത്ഥമായി വിചാരിക്കുന്നു.പക്ഷേ തങ്ങള്‍ ഇന്ന് നേടിയെടുത്തിരിക്കുന്ന സകല സ്ഥാന മാനങ്ങളും മേല്‍ജാതിയില്‍ ജനിച്ചതിനാല്‍ മാതൃം ലഭിച്ചതാണെന്നിവര്‍ ഓര്‍ക്കുന്നില്ല.ഒന്നോ രണ്ടോ തലമുറകള്‍ക്ക് മു മ്പെങ്കിലും ഉന്നതജാതിയുടെ പ്രത്യേകാവകാശങ്ങള്‍ അനുഭവിക്കാന്‍ സാധിച്ചതുകൊണ്ടാണ അവര്‍ ഇന്ന് ഉന്നതസ്ഥാനങ്ങളില്‍ എത്തിയത് എന്നതാണ വസ്തുത.ഇക്കൂട്ടത്തില്‍ വിരലിലെണ്ണാവുന്നവര്‍ താഴ്ന്ന ജാതിക്കാരുമുണ്ടാവാം.അവര്‍ ജാതിയുടെ ആനുകൂല്യങ്ങള്‍ അനുഭവിക്കു മ്പോഴും അതിനെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കാതെ ഒട്ടകപക്ഷി നയം സ്വീകരിക്കുന്നവരാണ.

    താഴ്ന്ന ജാതികള്‍ക്കിടയില്‍ തന്നെ ചില വിഭാഗങ്ങള്‍ കൂടുതല്‍ മേധാവിത്വം നേടുന്നതും ജാതികള്‍ക്കുള്ളില്‍ തന്നെ വിവിധ വിഭാഗങ്ങള്‍ ഉയര്‍ന്നു വരുന്നതും പുതിയ കാലത്തെ പ്രവണതകളാണ.യാദവ വിഭാഗം ഇതിനുദാഹരണമാണ. അതിനാല്‍ ജാതികളെ ഏകതാനമായ സമൂഹമായി കണക്കാക്കാന്‍  ഇനിയും സാധ്യമല്ല. എന്നാല്‍ ജാതിയെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്ന വിഭാഗങ്ങള്‍ ഇതംഗീകരിക്കാന്‍ തയ്യാറല്ല. സ്വജാതിയിലെ മുഴുവനാളുകളെയും വോട്ടുബാങ്കായി നിലനിര്‍ത്തുന്നതിനായി അവര്‍ ഇത്തരം ഭിന്നതകള്‍ മറച്ചുവെക്കുന്നു.ഇതിന്റെ ഫലമായി ജാതിക്കുള്ളിലെ അധസ്ഥിത വിഭാഗങ്ങള്‍ അവഗണന അനുഭവിക്കുന്നു.ജാതി എന്നത് മാറ്റം വരുത്താന്‍ പാടില്ലാത്തതും അഭൗതികമായ വിശുദ്ധിയുള്ളതുമായി പരിഗണിക്കുന്ന ഈ അവസ്ഥയും ജാതി നിര്‍മാര്‍ജ്ജനം എന്ന ലക്ഷ്യത്തിന വിഘാതമാണ.
   ഞങ്ങളില്‍ ജാതിയില്ല എന്ന് പ്രഖ്യാപിക്കുന്ന ഉന്നത ജാതി മേലാള വര്‍ഗവും ജാതി തന്നെയാണ ഞങ്ങളെന്നും അതിന അഭൗതികമായ വിശുദ്ധിയുണ്ടെന്നും വിശ്വസിക്കുന്ന താഴ്ന്നജാതി വിഭാഗങ്ങളും തമ്മില്‍ വമ്പിച്ച അന്തരം നിലനില്‍ക്കുന്നു. ആദാന പ്രദാനങ്ങല്‍ക്കൊന്നും പഴുതില്ലാത്ത വിധം ഇരുകൂട്ടരും തങ്ങളുടെ അടഞ്ഞ ലോകങ്ങളിലാണ.യാതൊരാശയ വിനിമയത്തിനും പഴുതില്ലാത്ത ഈ അവസ്ഥ സ്ഫോടനാത്മകമാണ.ഇതാണെന്നെ ഭയപ്പെടുത്തുന്നത്.

  ?  ഇത്തരമൊരവസ്ഥയെ നാം എങ്ങിനെയാണ അഭിമുഖീകരിക്കേണ്ടത് ?


 =  ജാതിയെ ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുക എന്നതാണ ഇതിന പ്രധാനമായി വേണ്ടത്. ഉന്നത ജാതിവിഭാഗങ്ങളാണ ഇതിനെതിരു നില്‍ക്കുന്നത്. ഞങ്ങള്‍ ജാതിയെന്ന പഴന്‍ചന്‍ സമ്പ്രദായം വലിച്ചെറിഞ്ഞു കഴിഞ്ഞു. നിങ്ങളും അങ്ങിനെ ചെയ്യൂ എന്നാണവര്‍ താഴ്ന്ന ജാതിക്കാരോട് പറയുന്നത്. ജാതി ഇന്നവര്‍ക്ക് ടൂത്ത് പേസ്റ്റിന്റെ ഒഴിഞ്ഞ ട്യൂബ് പോലെയാണ .അകത്തെ ടൂത്ത് പേസ്റ്റെല്ലാം ഉപയോഗിച്ച ശേഷമാണ അവര്‍ ട്യൂബ് വലിച്ചെറിയുന്നത്.താഴ്ന്ന ജാതിക്കാര്‍ ഇപ്പോള്‍ ജാതി പറയുന്നത് അവരുടെ സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരമായാണ. അവരെ സം ബന്ധിച്ച് നിറഞ്ഞ ടൂത്ത് പേസ്റ്റാണ ജാതി.നിറഞ്ഞ ടൂത്ത പേസ്റ്റ് ഉപയോഗിക്കാതെ വലിച്ചെറിയാനാണ ഉന്നതജാതിക്കാര്‍ അവരോടാവശ്യപ്പെടുന്നത്. ഞങ്ങള്‍ക്ക് ജാതിയില്ല ഞങ്ങല്‍ ഇന്ത്യക്കാരാണ. ഞങ്ങള്‍ കേവലം മനുഷ്യരാണ. എന്നൊക്കെ ആര്‍ക്കും പറയാം.സെന്‍സസ് ഫോറത്തില്‍ ഞാന്‍ ഇന്ത്യക്കാരനാണ എന്ന് പൂരിപ്പിക്കും എന്ന് അമിതാഭ് ബച്ചന്‍ പ്രഖ്യാപിച്ചിരുന്നു.ഇങ്ങിനെ ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ട്.എന്നാല്‍ അതിന്റെ പേരില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജാതി വിവേചനങ്ങള്‍ നിഷേധിക്കാനുള്ള അവകാശം ആര്‍ക്കുമില്ല. അങ്ങിനെ ചെയ്യുന്നത് അതനുഭവിക്കുന്ന അധസ്ഥിത ജനതയോടുള്ള ക്രൂരതയാണ .ജാതിവിവേചനങ്ങള്‍ അംഗീകരിച്ച് അതിനെതിരെ പോരാടുകയാണ സമൂഹത്തിലെ ഉന്നതര്‍ ചെയ്യേണ്ടത്.മുസ്ലിം സമൂഹത്തില്‍ ജാതിവിവേചനങ്ങള്‍ നിലനില്‍ക്കുന്നു എന്നംഗീകരിക്കാത്തത് ഉന്നതജാതി മുസ്ലിംകളാണ.പസമാന്ദ മുസ്ലിം കളെപ്പോലുള്ള താഴ്ന്ന ജാതി വിഭാഗങ്ങള്‍ തങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുക എന്നാവശ്യപ്പെട്ടുകൊണ്ട് സമരരംഗത്താണുള്ളത്.മുസ്ലിംകള്‍ക്കിടയില്‍ ജാതിവിവേചനങ്ങള്‍ ഇല്ല എന്നംഗീകരിക്കുന്നതോടെ അവരിലെ താഴ്ന്ന വിഭാഗങ്ങള്‍ക്ക് ഉയര്‍ന്നു വരാനുള്ള വഴികള്‍ അടക്കപ്പെടുന്നു.

  ജാതിയെ പൂര്‍ണ്ണമായും ഇല്ലാതാക്കുക നമ്മുടെ ലക്ഷ്യമാണ.സ്വാതന്ത്ര സമര കാലത്ത് ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉന്നതസ്ഥായിയിലെത്തിയിരുന്നു.നിയമങ്ങളോടും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോടുമൊപ്പംജാതിയുടെ സ്വാധീനങ്ങളും വിവേചനങ്ങളും നിലനില്‍ക്കുന്ന മേഖലകള്‍ സൂക്ഷ്മമായി കണ്ടെത്തി അവയെ ടാര്‍ഗറ്റ് ചെയ്യുക എന്നതും പ്രധാനമാണ. അത്തരം വിവേചനങ്ങള്‍ അവസാനിക്കുന്നതോടെ ആ മേഖലയില്‍ജാതിസ്വാധീനം ഇല്ലാതാവും ഇങ്ങിനെ മനുഷ്യ സമത്വത്തിനും അന്തസ്സിനും അവകാശങ്ങള്‍ക്കും വിഘാതമായ ജാതിയുടെ എല്ലാ സ്വാധീനങ്ങളും അവസാനിപ്പിക്കുന്നതോടെ മാത്രമേ ജാതിനിര്‍മാര്‍ജ്ജനം സാധ്യമാവൂ.അപ്പോഴും ജാതിപ്പേര നിലനിന്നേക്കാം.എന്നാല്‍ അതൊരിക്കലും ഒരാളെ ഉന്നതനെന്നോ താഴ്ന്നവനെന്നോ പരിഗണിക്കുന്നതിനുള്ള ഉപാധിയാവില്ല.







  ? ജാതികള്‍ക്കുള്ളില്‍ത്തന്നെ സമ്പന്നരായ ന്യൂനപക്ഷം ഉയര്‍ന്നുവരികയും അവര്‍ ഒരു വിഭാഗത്തിനാകമാനം അനുവദിച്ച അവകാശങ്ങള്‍ മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്യുന്നു എന്ന പേരിലാണ ക്രീമിലെയര്‍ വ്യവസ്ഥകള്‍ കൊണ്ടുവന്നത്.എന്നാല്‍ ഇതുമൂലം അര്‍ഹമായ അവകാശങ്ങള്‍ തന്നെ ലഭിക്കാതെ പോവുന്നു എന്ന പരാതിയും നിലനില്‍ക്കുന്നു.ഈ അവസ്ഥയെ എങ്ങിനെ വിലയിരുത്തുന്നു  ?


 =  എല്ലാ ജാതികള്‍ക്കകത്തും ഉന്നതവിഭാഗങ്ങളും താഴ്ന്ന വിഭാഗങ്ങളും വളര്‍ന്നു വന്നിരിക്കുന്നു.ജാതികള്‍ക്കുള്ളില്‍ത്തന്നെ സമ്പത്ത്, അധികാരം,തുടങ്ങിയവയുടെ പേരിലുള്ള അസമത്വങ്ങള്‍ ഉടലെടുത്തിരിക്കുന്നു.ഒരു ജാതിയും ഇന്ന് ഏകരൂപത്തിലുള്ളതല്ല.പട്ടികജാതി/വര്‍ഗങ്ങളും ഒ.ബി.സി. വിഭാഗങ്ങളും എല്ലം ഇത്തരം വ്യത്യസ്ത വിഭാഗങ്ങളുറ്റെ സങ്കരമാണ. ഒ.ബി.സി.ക്കകത്തെ ജാതികള്‍ തമ്മില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. അസമത്വങ്ങള്‍ പ്രകൃതി പരമാണ.മതങ്ങളിലും ഇത് കാണാന്‍ സാധിക്കും . ജാതിക്കുള്ളിലെ വിവിധ വിഭാഗങ്ങളെ വേര്‍തിരിക്കുന്നതിനുള്ള ഉപാധികള്‍ നാം കണ്ടെത്തുക തന്നെ വേണം .സാഹചര്യങ്ങളും സന്ദര്‍ഭവും പരിഗണിച്ചുകൊണ്ട് വിവേചനപൂര്‍ണ്ണമായിട്ടാവണം ഇത്തരം വേര്‍തിരിക്കല്‍. മെഡിക്കല്‍ കോളേജ് പ്രവേശനത്തിന്റെ കാര്യമെടുക്കുക.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെയും സമ്പന്നരാണവിടെ മത്സരിക്കുന്നത്.പിന്നോക്ക വിഭാഗങ്ങളിലെയും സമ്പന്നര്‍ തന്നെയാണ മത്സരിക്കുന്നതെന്ന് കരുതാം.കടുത്ത മത്സരം നടക്കുന്ന ഇത്തരം രംഗങ്ങളില്‍ പിന്നോക്കം എന്ന ദൗര്‍ബല്യം കൂടിയുള്ളതിനാല്‍ അവര്‍ പിന്തള്ളപ്പെടും.ഇവിടെ അവര്‍ വിവേചനം നേരിടുന്നവരാണ.ഈ സാഹചര്യത്തില്‍ അവരിലെ സമ്പന്നരെ ക്രീമീലെയര്‍  എന്ന പേരില്‍ ജനറല്‍ വിഭാഗത്തിലേക്ക് തള്ളിവിട്ടാല്‍ അവര്‍ക്ക് പ്രാതിനിധ്യമില്ലാതെ പോവും. അതേ സമയം കുടിവെള്ളത്തിന്റെയോ പ്രൈമറി വിദ്യഭ്യാസത്തിന്റെയോ കാര്യത്തില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്തിയാല്‍ അതിന്റെ പ്രയോജനം പിന്നോക്കത്തിലെ പിന്നോക്കക്കാര്‍ക്ക് ലഭിക്കും.അപ്പോള്‍ എവിടെയാണ ദൗര്‍ബല്യവും അവഗണനയും ദൗര്‍ബല്യവും ഉള്ളത് എന്നതുകൂറ്റി പരിഗണിച്ചാണ ക്രീമിലെയര്‍ ഏര്‍പ്പെടുത്തേണ്ടത്.പിന്നോക്ക വിഭാഗങ്ങളിലെ ഒരു വിഭാഗത്തെ എല്ലാ സന്ദര്‍ഭങ്ങളിലും ക്രീമിലെയര്‍ മുദ്രകുത്തി മാറ്റി നിര്‍ത്തുന്നത് അനീതിയാണ.ഉന്നതവിദ്യഭ്യാസം ,സര്‍ക്കാര്‍ ജോലികള്‍ തുടങ്ങിയ മേഖലകളില്‍ ക്രീമിലെയര്‍ ഏര്‍പ്പെടുത്താനായിട്ടില്ല എന്നാണെന്റെ അഭിപ്രായം.


  ? സംവരണം ഗുണമേന്മയെ ബാധിക്കുന്നു എന്ന ആരോപണം ഇന്ന് അതിശക്തമായി ഉന്നയിക്കപ്പെടുന്നു.കടുത്ത മത്സരത്തിന്റേതായ ഈ കാലഘട്ടത്തില്‍ രാജ്യത്തെ പിന്നോട്ടു വലിക്കാന്‍ സംവരണം കാരണമാകും എന്ന വാദത്തെ എങ്ങിനെ കാണുന്നു  ?


 =  വലിയൊരളവില്‍ സാമൂഹ്യ മാറ്റത്തിന്റെ ഉപാധിയാണ`  സംവരണം.സംവരണം ആവശ്യപ്പെടുന്നതിലൂടെ രാജ്യത്തെ വിഭവങ്ങളില്‍ തങ്ങളുടെ വിഹിതമാണ ` പിന്നോക്കവിഭാഗങ്ങള്‍ ആവശ്യപ്പെടുന്നത്.സ്വാതന്ത്ര സമരത്തില്‍ നാം ബ്രിട്ടീഷുകാരോട് ഇന്ത്യ വിടുക എന്നാവശ്യപ്പെടുമ്പോള്‍  ഞങ്ങളുടെ അവകാശമായ ഈ രാജ്യം ഞങ്ങള്‍ക്കു തരിക എന്നാണതിനര്‍ത്ഥം. ഇത് ഞങ്ങളുടെ രാജ്യമാണ` . അതിനാല്‍ പോവുക.ഇതൊരു ഉപാധിരഹിതമായ അവകാശം ഉന്നയിക്കലാണ` .ബ്രിട്ടീഷുകാരാണ കൂടുതല്‍ വിദ്യാസമ്പന്നരും കഴിവുള്ളവരും. ഞങ്ങള്‍ നിരക്ഷരരും പാവങ്ങളുമായിരിക്കാം . എന്നാലും ഇന്ത്യ ഞങ്ങളുടെ രാജ്യംതന്നെയാണ` . ഇതിലെ വിഭവങ്ങള്‍ ഞങ്ങള്‍ക്കുള്ളതാണ.` എല്ലാ ഇന്ത്യക്കാരുടെയും പേരിലാണ`  ഈ ആവശ്യം നാമുന്നയിച്ചത്.സ്വാതന്ത്രത്തിനുശേഷം ഈ വിഭവങ്ങള്‍ പങ്കുവെക്കുന്ന ഘട്ടത്തിൽ നീ നിരക്ഷരനാണ` , കഴിവു കെട്ടവനാണ`  ,അതിനാല്‍ ഇത് നിനക്കില്ല എന്നു പറയാന്‍ പാടില്ല. അങ്ങിനെ സ്വാതന്ത്ര സമരത്തിന്റെ ഇനിയും ചെയ്തു തീര്‍ക്കാത്ത ജോലികളിലൊന്നായി പിന്നോക്ക ഉന്നമനത്തിനായുള്ള പ്രത്യേക സംരക്ഷണ വ്യവസ്ഥകള്‍ മാറുന്നു.ഈ രാജ്യത്തിലെ എന്റെ വിഹിതം ചോദിക്കുമ്പോള്‍ യോഗ്യത പറഞ്ഞ് വിരട്ടരുത്.ബ്രിട്ടീഷുകാരെപ്പോലെ എല്ലം അടക്കിവെച്ചിട്ടും ഞങ്ങള്‍ക്ക് വിഹിതം നല്‍കാത്ത ഉന്നതജാതിക്കാര്‍ ഇന്ത്യ വിടുക എന്നു പറയാന്‍ താഴ്ന്നജാതിക്കാര്‍ക്കും നിങ്ങള്‍ യോഗ്യതയില്ലാത്തവരാണ`  എന്നു പറയാന്‍ ഉന്നതജാതിക്കാര്‍ക്കും അവകാശമില്ല.ഇതാണ ` സംവരണത്തിന്റെ രാഷ്ട്രീയ ന്യായം.മറ്റൊരു വശത്ത് നമ്മുടെ സ്ഥാപനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കേണ്ടതുണ്ട്.അതിനാല്‍ മിനിമം യോഗ്യത എല്ലാവര്‍ക്കും നിഷ്കര്‍ഷിക്കാതെ തരമില്ല.മിനിമം യോഗ്യത മാത്രമാണ` ആവശ്യപ്പെടേണ്ടത്. ഉന്നതജാതിക്കാരെപ്പോലെ തന്നെ യോഗ്യത വേണമെന്ന് പറയുന്നതിനെ യുക്തിയും മാറ്റങ്ങളുടെ ചരിത്രവും അനുകൂലിക്കുന്നില്ല.ലോകത്തെങ്ങുമുള്ള മാറ്റങ്ങളുടെ ചരിത്രം പരിശോധിക്കുക.ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ അവര്‍ നടത്തിയിരുന്ന സ്ഥാപനങ്ങള്‍  ഉദാഹരണമായി ഇന്ത്യന്‍ റയില്‍ വെ , റെയില്‍ വെയില്‍ എല്ലാപ്രധാന സ്ഥാനങ്ങളിലും ബ്രിട്ടീഷുകാരായിരുന്നു.അത്തരം ഒഴിവുകളില്‍ നിയമിക്കാന്‍ തക്ക യോഗ്യതയുള്ള ഇന്ത്യക്കാര്‍ ഉണ്ടായിരുന്നില്ല.പക്ഷേ ഇന്ത്യന്‍ റയില്‍വെ പിന്നീട് കൂടുതല്‍ മികച്ച സ്ഥാപനമായി മാറി.തുടക്കത്തില്‍ ചില തെറ്റുകള്‍ വരുത്തിയിട്ടുണ്ടാവാം.പിന്നീട് അവര്‍ കൂടുതല്‍ കഴിവ് നേടി.തെറ്റുകള്‍ പരമാവധി കുറക്കാന്‍ നിങ്ങള്‍ക്ക് ചില ഉപാധികള്‍ വെക്കാം.ഇതിന്റെ ശാരീരികശാസ്ത്ര സാമൂഹ്യശാസ്ത്രവശം കൂടി പരിഗണിക്കാം.അതനുസരിച്ച് നിങ്ങളുടെ യോഗ്യതയും കഴിവും നിങ്ങളുടേത് മാത്രമാണെന്ന് പറയുന്നത് തെറ്റാണ.നിങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാവാം.നിങ്ങളുടെ ഉയരവും തൂക്കവും നിങ്ങളുടേത് മാത്രമാണ` .എന്നാൽ യോഗ്യതയും കഴിവും മത്സരക്ഷമതയും സമൂഹം നിങ്ങള്‍ക്കു നേടിത്തരുന്നതാണ.` കാര്യക്ഷമത എന്നത് വ്യക്തിപരമായ മറ്റനേകം ഘടകങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ` . ആത്മാര്‍ത്ഥത,മൂല്യങ്ങള്‍ ,പോലും ഇവിടെ പരിഗണനീയമാണ.`  അതിനാല്‍ പത്തു മാര്‍ക്ക് കുറഞ്ഞ ഒരാള്‍ വിമാനം പറത്തിയാലും ആരും കൊല്ലപ്പെടില്ല.മിനിമം യോഗ്യത നിഷ്കര്‍ഷിക്കാം. എന്നാൽ ഏറ്റവും കൂടുതൽ യോഗ്യതയുള്ളയാളെ മാത്രമേ നിയമിക്കൂ എന്ന് വാശി പിടിക്കേണ്ടതില്ല.


  ? ഭരണകൂടം ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്മാറുന്ന കാലമാണിത്.സ്വകാര്യ സ്ഥാപനങ്ങളാണ` ഇന്ന് ഏറ്റവും വലിയ തൊഴില്‍ ദാതാക്കള്‍..  . ഈ സാഹചര്യത്തില്‍ പിന്നോക്കവിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള സംവരണം പോലുള്ള പരിപാടികളുടെ ഭാവിയെന്താണ` .  ?


 =  നിയോ ലിബറല്‍ കാലഘട്ടത്തിലാണ ` നാം ജീവിക്കുന്നത്.മാനുഷിക മുഖത്തോടെയുള്ള ഉദാരവത്കരണം,പിന്നോക്ക വിഭാഗങ്ങള്‍ക്ക് സബ്സിഡി പോലുള്ള ആനുകൂല്യങ്ങള്‍,തുടങ്ങിയവ സര്‍ക്കാറുകള്‍ പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു.അധികാര കേന്ദ്രങ്ങളെ സാമ്പത്തിക ശക്തികള്‍ കീഴ്പ്പെടുത്തുന്നത് ചെറുക്കാന്‍ സാധിച്ചാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിക്കും.തൊഴിലുറപ്പ് പദ്ധതി ഉദാഹരണം.നിയോലിബറല്‍ ആശയങ്ങള്‍ക്ക് വ്യക്തമായും എതിരാണിത്.എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ തുടരുന്നതിന`  ജനങ്ങളെ സമീപിക്കേണ്ടതുണ്ട്.പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്വകാര്യ മേഖലയിലും സംവരണം പോലുള്ള നടപടികള്‍ സ്വകാര്യ മേഖലയിലും നടപ്പിലാക്കുന്നതിന ` സര്‍ക്കാറുകള്‍ നിര്‍ബന്ധിതമാവും.രാഷ്ട്രീയ   സാമൂഹ്യ പ്രക്ഷോഭങ്ങള്‍ ഇതിനു വേണ്ടിയും വളര്‍ന്നു വരേണ്ടതുണ്ട്.


  ? സാമൂഹ്യ ശാസ്ത്രജ് ഞനെന്ന നിലയില്‍ ഇന്ത്യന്‍ മുസ്ലിംകളുടെ നിലവിലുള്ള അവസ്ഥയെ താങ്കളെങ്ങിനെ വിലയിരുത്തുന്നു  ?


 =  ഇതുസം ബന്ധമായി ഞാന്‍ പറയാന്‍ പോവുന്ന കാര്യങ്ങള്‍  വായനക്കാര്‍ക്ക് പുതുമയില്ലാത്തതായിരിക്കുമെന്ന് കരുതുന്നു.മുസ്ലിംകളോടുള്ള അവഗണനയുടെയും പാര്‍ശ്വവത്കരണത്തിന്റെയും കാര്യത്തില്‍ വിഭാഗ ഭേദമെന്യെ ഇന്ത്യന്‍ മുസ്ലിമേതര സമൂഹം ഒന്നിച്ചിരിക്കുന്നു.പ്രത്യേകിച്ചും ഉത്തരേന്ത്യയില്‍.മുസ്ലിംകളോടുള്ള അവഗണന ഏറ്റവുമെളുപ്പം മാപ്പു നല്‍കപ്പെടാവുന്ന കുറ്റമായി മാറിയിരിക്കുന്നു.അതിസമ്പന്നനായ മുസ്ലിം പോലും ഇതില്‍നിന്നൊഴിവല്ല.മുംബെയില്‍ ഷബാനാ ആസ്മിക്ക് പോലും വീട് കിട്ടാത്ത സംഭവം ഓര്‍ക്കുക.യൂണിവേഴ്സിറ്റി അധ്യാപകര്‍ പോലും ഇതില്‍നിന്നൊഴിവല്ല           വളരെയധികം അപകടകരമായ സ്ഥിതിവിശേഷമാണിത്.മുസ്ലിംകളിലെ ദാരിദ്ര്യം,തൊഴിലില്ലായ്മ,തുടങ്ങിയവയുടെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ.

സവിശേഷമായ രാഷ്ട്രീയ പരിഗണന അര്‍ഹിക്കുന്ന വിഷയമാണിത്.

(published in SOLIDARITY PATHRIKA )







മുസ്ലിംകളെ ഏറ്റവും 
എളുപ്പമുള്ള ഇരകളാക്കുന്ന 
അക്രമിസിദ്ധാന്തം.

ഹര്‍ഷ് മന്ദര്‍


            അക്രമത്തെ പിന്തുണക്കുന്ന മതപരവും സാംസ്കാരികവുമായ സാമൂഹ്യ ഘടനയാണ `മുസ്ലിംകള്‍ക്കുള്ളത്. മുസ്ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന പക്ഷപാതപരമായ പൊതുബോധമാണിത്. ചരിത്രത്തിന്റെ ഷോവനിസ്റ്റ് വ്യാഖ്യാനങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെട്ടതാണിത്. അവര്‍ അധിനിവേശകരും രാജ്യത്തെ കൊള്ളയടിച്ചവരുമായി ചിത്രീകരിക്കപ്പെട്ടു. ഹിന്ദു ജനതകളെ ആക്രമിച്ച് കീഴ്പ്പെടുത്തിയവര്‍. . അവരുടെ ക്ഷേത്രങ്ങളെ കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തവര്‍. . വാള്‍മുനകളില്‍ നിര്‍ത്തി ലക്ഷക്കണക്കിന `  നിസ്സഹായരായ ഹിന്ദുക്കളെ മതം മാറ്റിയവര്‍. പ്രധാനമന്ത്രിയായി തന്റെ ഒന്നാമത്തെ പ്രസംഗത്തില്‍ തന്നെ നരേന്ദ്ര മോഡി ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ച ധാരണയാണിത്. 200 വര്‍ഷത്തെയല്ല 1200 വര്‍ഷത്തെ കോളനിവത്കരണത്തില്‍ നിന്നാണ ` ഇന്ത്യ മോചിതയാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതുവഴി ഇന്ത്യയുടെ അടിമത്വം ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്ന് പിറകോട്ട് മുസ്ലിം ഭരണാധികാരികളിലേക്ക് മുഴുവന്‍ അദ്ദേഹം വ്യാപിപ്പിച്ചു.

  അബുല്‍ കലാം ആസാദിന്റെ വാക്കുകള്‍ക്ക് വിരുദ്ധമായിരുന്നു അത്. അദ്ദേഹം പറഞ്ഞു. 1100 വര്‍ഷത്തെ പൊതുവായ ചരിത്രമാണ ` ഇന്ത്യയെ സമ്പന്നമാക്കിയത്. നമ്മുടെ ഭാഷ, കവിത, സാഹിത്യം, സംസ്കാരം, കല, വസ്ത്രം, ആചാരങ്ങളും രീതികളും, നിത്യജീവിതത്തിലെ എണ്ണമറ്റ കാര്യങ്ങള്‍, എല്ലാറ്റിലും നമ്മുടെ കൂട്ടായ അദ്ധ്വാനത്തിന്റെ മുദ്ര പതിഞ്ഞിരിക്കുന്നു. അദ്ദേഹം തുടരുന്നു. ഈ കൂട്ടായ സമ്പാദ്യം നമ്മുടെ പൊതു ദേശീയതയുടെ പൈതൃകമാണ` .  ഇതെല്ലാം ഉപേക്ഷിക്കുകയും ഇതൊന്നുമില്ലാത്ത കാലത്തേക്ക് തിരിച്ചുപോകുകയും ചെയ്യാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. മുസ്ലിം പാകിസ്താനെ ഒഴിവാക്കി മതേതര ഇന്ത്യയെ സ്വീകരിച്ച ഓരോ മുസ്ലിമിന്റെയും വാക്കുകളാണിത്.

  പ്രശസ്ത ചരിത്രകാരി മൃദുല മുഖര്‍ജി പറഞ്ഞതു പോലെ മോഡിയുടെ വ്യാഖ്യാനം ഒരു സാധാരണ വര്‍ഗീയ ഹിന്ദുവിന്റെ ചരിത്ര വിശദീകരണമാണ` . ഈ നിറം പിടിപ്പിച്ച ഏകപക്ഷീയമായ മുദ്ര പതിക്കല്‍ കൊളോണിയല്‍ പദ്ധതിയുടെ ഭാഗമാണ.` കൃസ്തുമത പ്രേഷിതപ്രവര്‍ത്തനത്തിന്റെയും കൊള്ളയടിയുടെയും ആളുകളെന്ന ഇമേജില്‍ നിന്നും നവോഥാനത്തിന്റെ ആളുകളായി അവര്‍ക്ക് സ്വയം അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. ചരിത്ര വസ്തുതകളെ അവഗണിക്കുകയെന്നത്  ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ സ്വഭാവമായി മാറിയിരിക്കുന്നു. മുസ്ലിംകളിലെന്ന പോലെ ഹിന്ദു ഭരണാധികാരികളിലും ഏകാധിപതികളും പുരോഗമന ചിന്താഗതിക്കാരും ഉണ്ടായിരുന്നു. മുസ്ലിം ഭരണാധികാരികള്‍ മറ്റു രാജ്യങ്ങളില്‍ നിന്നു വന്നവരെങ്കിലും അവര്‍ ഇന്ത്യയെ സ്വന്തം മാതൃരാജ്യമായി കരുതി. മത പരിവര്‍ത്തനങ്ങള്‍ കൂടുതലും നടന്നത് സ്വന്തം ഇഷ്ടപ്രകാരമായിരുന്നു. പിന്നോക്ക ജാതിക്കാര്‍ ഇസ്ലാമിന്റെ സമത്വത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ഹിന്ദു വിഭാഗങ്ങള്‍ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്നതിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടില്ല.

          വിഭജനത്തിന്റെ ഓര്‍മകളെ മുന്‍ നിര്‍ത്തിക്കൊണ്ട് മുസ്ലിംകള്‍ കൊലപാതകികളും ബലാല്‍സംഗ വീരന്മാരുമാണെന്ന് നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. അതിര്‍ത്തിയുടെ ഇപ്പുറത്ത് അതേ നിഷ്ഠൂരതകള്‍ ഹിന്ദുക്കളും സിക്കുകാരും മുസ്ലിംകള്‍ക്കെതിരെയും നടത്തിയിരുന്നു എന്നതും അനേകം മുസ്ലിംകള്‍ ഹിന്ദുക്കളുടെ ജീവന്‍ രക്ഷിച്ചവരാണ ` എന്നതും മനപൂര്‍വം വിസ്മരിക്കുന്നു.

     ഈ മുന്‍ ധാരണകള്‍ മുസ്ലിംകളെ ഭീകരതക്കെതിരായ ആഗോള യുദ്ധത്തിന്റെ ഇരകളാക്കി മാറ്റിയിരിക്കുന്നു. മുസ്ലിംകളെല്ലാം ഭീകരരല്ല, എന്നാല്‍ ഭീകരരെല്ലാം മുസ്ലിംകളാണ ` എന്ന എസ്.എം.എസ് സന്ദേശം ലഭിക്കാത്ത ആരുമുണ്ടാവില്ല. ഇത് നാം ചോദ്യം ചെയ്യാതെ അംഗീകരിച്ചിരിക്കുന്നു. ഇതിനര്‍ഥം നാം കണ്ണുമടച്ച് വിഴുങ്ങുകയാണ`  വസ്തുതകളെ എന്നാണ` . പ്രത്യേകിച്ചും രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെയും പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും മുസ്ലിംകളല്ലാത്ത ഭീകരര്‍ കൊന്നു കളഞ്ഞ ഇന്ത്യയില്‍. ..   മധ്യ ഇന്ത്യയും വടക്കു കിഴക്കന്‍ ഇന്ത്യയും പതിറ്റാണ്ടുകളായി കത്തുകയാണ` . ഇവിടെയെങ്ങും മുസ്ലിംകള്‍ക്ക് യാതൊരു പങ്കുമില്ല. ചില തരം നരഹത്യകളെ മാത്രം നാം ഭീകരത എന്ന് പ്രത്യേകമായി വേര്‍തിരിച്ചിരിക്കുകയാണ` .

  ഫെമിനിസ്റ്റ് എഴുത്തുകാരിയും പൊളിറ്റിക്സ്   പ്രൊഫസറുമായ നിവേദിതാ മേനോന്‍ പറയുന്നു. 20 പേരെ ബോം ബാക്രമണത്തില്‍ കൊല്ലുന്നത് മുസ്ലിം  ഭീകരതയാണ`. 1984 ല്‍  സിക്കുകാരായ ആയിരങ്ങളെ കൊന്നതോ 2002 ല്‍ ഗുജറാത്തില്‍ ആയിരത്തിലധികം പേരെ വകവരുത്തിയതോ 40 പേരെ മുസഫര്‍ നഗറിലും 68 പേരെ ഒറീസയിലും വധിച്ചതോ ഒന്നും ഭീകരതയാവുന്നില്ല. എല്ലാ കലാപങ്ങളിലും ആസൂത്രണവും ആയുധസംഭരണവും പിന്നെ ക്രമമായുള്ള കൊലകളും ഉള്‍പ്പെടുന്നു. പിന്നെന്തുകൊണ്ട് അവ ഭീകരതയാവുന്നില്ല. ജുഡീഷ്യറിയെപ്പോലും ഇത് സ്വാധീനിച്ചിരിക്കുന്നു. ഭീകരത എന്ന് പേരിട്ട ആക്രമണങ്ങള്‍ക്ക് വധ ശിക്ഷ ഉറപ്പു വരുത്തുമ്പോള്‍ കോടതികള്‍ കലാപങ്ങളിലെ അക്രമികളെ ഒഴിവാക്കുന്നു. ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ ഈ ഇരട്ട മാനദണ്ഡം കോടതികള്‍ പോലും സ്വീകരിക്കുന്നത് ഖേദകരവും ധാര്‍മികമായ വഞ്ചനയുമാണ.`

          ഫ്രന്റ് ലൈനില്‍ എഴുതിയ ലേഖനത്തില്‍ പ്രവീണ്‍ സ്വാമി സൗത്ത് ഏഷ്യാ ടെറ റിസം പോര്‍ട്ടല്‍ ശേഖരിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നുണ്ട്. അതനുസരിച്ച് 2008 മുതല്‍ 2013 വരെ നടന്ന ഭീകരാക്രമണങ്ങളില്‍ മുസ്ലിം അക്രമകാരികളുടെ കൈകളാല്‍ കൊല്ലപ്പെട്ടവര്‍ അഞ്ചിലൊന്ന് മാത്രമാണ` . അഞ്ചില്‍ നാലും വധിക്കപ്പെട്ടത് മുസ്ലിംകളല്ലാത്ത അക്രമകാരികളുടെ കൈകളാലാണ` . ഈ കാലയളവില്‍ ജമ്മുകാശ്മീരിലെ അക്രമകാരികളും ലഷ്കറെ ത്വയ്യിബ, ഇന്ത്യന്‍ മുജാഹിദീന്‍ തുടങ്ങിയ ഗ്രൂപ്പുകളും കൊന്നത് സേനാംഗങ്ങളും സിവിലിയന്‍മാരും അടക്കം 934 പേരെയാണ` . എന്നാല്‍ ഇതേ കാലയളവില്‍ മാവോയിസ്റ്റുകളും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്രൂപ്പുകളും കൊന്നത് 4163 പേരെയാണ` . 2008 നെ മാറ്റി നിര്‍ത്തിയാല്‍ മുസ്ലിം ഗ്രൂപ്പുകള്‍ 10 % വധങ്ങള്‍ക്കു മാത്രമാണ ` ഉത്തരവാദികള്‍. 2008 . 2008 ലാണ`  മുസ്ലിം അക്രമം അതിന്റെ ഉന്നതിയിലെത്തി എന്നു പറയപ്പെടുന്നത്. പാര്‍ലമെന്റ് ആക്രമണം നടന്നത് ആ വര്‍ഷത്തിലാണ` .  അപ്പോള്‍ പോലും വധിക്കപ്പെട്ടവരുടെ പകുതിയില്‍ താഴെ മാത്രമാണ ` മുസ്ലിം ഗ്രൂപ്പുകളുടെ കൈകളാല്‍ സംഭവിച്ചത്. ആസാം , മണിപ്പൂര്‍, മേഘാലയ, മിസോറാം, ത്രിപുര, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളില്‍ ഹിന്ദു, കൃസ്ത്യന്‍, ഗോത്ര വര്‍ഗ ഗ്രൂപ്പുകളുണ്ട്. എന്നാല്‍ ഇതിലൊന്നും മുസ്ലിംകള്‍ക്ക് യാതൊരു പങ്കുമില്ല.

  എല്ലാ ബോം ബ് സ്ഫോടനങ്ങള്‍ക്കു ശേഷവും അധികം താമസിയാതെ സര്‍ക്കാറിന്റെ പ്രസ്താവനയുണ്ടാവും. അതിന്റെ പിന്നില്‍ ഒന്നോ അതിലധികമോ മുസ്ലിം ഗ്രൂപ്പുകളാണെന്ന്.    ആരോപിക്കപ്പെടുന്നു എന്ന് പോലും പറയാതെ , ഉറവിടങ്ങള്‍ വെളിപ്പെടുത്താതെ അതെല്ലാം മാധ്യമങ്ങള്‍ അതേ പടി ഏറ്റുപാടുന്നു. സ്ഫോടനം നടന്ന് മിനിട്ടുകള്‍ക്ക് ശേഷം സര്‍ക്കാര്‍ അതെങ്ങിനെ കണ്ടുപിടിക്കുന്നു എന്നാരും ചോദിക്കാറില്ല. അതല്ല നേരത്തേ അറിഞ്ഞിരുന്നെങ്കില്‍  എന്തുകൊണ്ട് അത് തടയാന്‍ നടപടി സ്വീകരിക്കുന്നില്ല. മുസ്ലിംകള്‍ ഭീകരവാദികളായിരിക്കുമെന്ന പൊതുബോധത്തിലാണ ` ഈ ആരോപണം ഉന്നയിക്കപ്പെടുന്നത്. അതുകൊണ്ടാണ`  ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കപ്പെടുന്നത്. വാസ്തവത്തില്‍ ഇവയില്‍ പലതും നിര്‍വഹിക്കപ്പെട്ടത് ഹിന്ദുത്വ ശക്തികളുടെ കൈകളാലാണെന്ന് നാം മനസിലാക്കിയത് ഹേമന്ദ് കര്‍ക്കരെയെപ്പോലുള്ള സത്യസന്ധരും ധീരന്മാരുമായ ചില പോലീസ് ഉദ്യോഗസ്ഥരുടെ പക്ഷപാതരഹിതമായ അന്വേഷണത്തിലൂടെയാണ` . എന്നാല്‍ ഇത് അപൂര്‍വമായി മാത്രമേ മധ്യവര്‍ഗ ചിന്തയില്‍ സ്വാധീനം ചെലുത്തുന്നുള്ളു. ഒരു മതത്തിലും വിശ്വാസമില്ലാത്തവരുടെ പോലും ഗൂഡാലോചനകളുടെ ഫലമായാണ ` പല ഭീകരാക്രമണങ്ങളും നടക്കുന്നതെന്ന് ചിന്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

  ലോകത്തെവിടെ സ്ഫോടനം നടന്നാലും ഇതേ മനോഗതിയാണ ` പ്രവര്‍ത്തിക്കുന്നത്. 2011ല്‍ ഓസ് ലോയില്‍ സ്ഫോടനമുണ്ടായപ്പോള്‍ എല്ലാവരും കരുതിയത് ഇത് മുസ്ലിം ഭീകരാക്രമണമാണെന്നാണ` . ന്യൂയോര്‍ക്ക് ടൈംസ് അങ്ങിനെ റിപ്പോര്‍ട്ട് ചെയ്യുക പോലുമുണ്ടായി. അത് ചൂണ്ടിക്കാട്ടിയപ്പോള്‍ പത്രം ന്യായീകരിച്ചത് അഫ്ഘാനിലേക്ക് നോര്‍വെ പട്ടാളത്തെ അയച്ചതിന `  അല്‍ ഖാഇദ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ട് എന്നു പറഞ്ഞുകൊണ്ടാണ` . ഒരു വെള്ള വംശീയവാദിയായ ആന്‍ഡേര്‍സ് ബെറിങ്ങ് ബ്രെവിക് ആണ ` അത് ചെയ്തതെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. അയാള്‍ തന്നെയാണ ` നോര്‍വീജിയന്‍ ലേബര്‍ പാര്‍ട്ടിയുടെ ഒരു യൂത്ത് ക്യാമ്പില്‍ നിര്‍ദ്ദാക്ഷിണ്യം നിറയൊഴിച്ച് 66 യുവാക്കളെ കൊലപ്പെടുത്തിയത്.

  പ്രമുഖ സാമൂഹ്യ ശാസ്ത്രജ് ഞനായ ചാള്‍സ് ക്രൂസ്മാന്‍ ശേഖരിച്ച ഡാറ്റയനുസരിച്ച് 9/11 ആക്രമണങ്ങള്‍ക്കു ശേഷം അമേരിക്കയില്‍ മുസ്ലിം തീവ്രവാദികള്‍ 33 പേരെ വധിച്ചതായി കരുതപ്പെടുന്നു. എന്നാല്‍ മറ്റു മതങ്ങളില്‍ പെട്ടവര്‍ നടത്തിയ ഭീകരാക്രമണങ്ങളില്‍ 300 ലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഗ്ലോബലൈസേഷന്‍ നടത്തിയ പഠനമനുസരിച്ച് 1970 മുതല്‍ 2012 വരെ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ രണ്ടര ശതമാനത്തില്‍  മാത്രമാണ ` മുസ്ലിംകള്‍ക്ക് പങ്കുള്ളത്.

  മുസ്ലിംകള്‍ സ്വതവേ ആക്രമണസ്വഭാവമുള്ളവരാണ`  അതിനാല്‍ അവരെയും ആക്രമിക്കുക തന്നെയാണ`  വേണ്ടത് എന്ന തിയറിയുപയോഗിച്ചാണ ` അതി ഹീനമായ ഗുജറാത്ത് ആക്രമണം പോലും ന്യായീകരിക്കപ്പെടുന്നത്. എന്റെ ബോര്‍ഡിങ്ങ് സ്കൂള്‍ കാലത്തെ ഒരു അടുത്ത സുഹൃത്തിനെ ഓര്‍മിക്കുകയാണ.`   സാധാരണ സന്ദര്‍ഭങ്ങളില്‍  അവന്‍ വളരെ ലിബറലും മൃദുലസ്വഭാവിയും സ്നേഹമുള്ളവനുമാണ` . ഗോദ്രയിലെ സബര്‍മതി എക്സ്പ്രസ് ആക്രമണമാണ`  ഗുജറാത്ത് കൂട്ടക്കൊലക്ക് കാരണമെന്ന് അവന്‍ എന്നോട് പറഞ്ഞു. സബര്‍മതി എക്സ്പ്രസിന``  മുസ്ലിംകള്‍ തീവെച്ചതാണ`  എന്നതിന ` യാതൊരു തെളിവുമില്ല, അത് തീവണ്ടിക്ക് അകത്തു നിന്ന് ആരോ തീവെച്ചതാണ ` എന്നതിനാണ ` ഫോറന്‍സിക് തെളിവുകള്‍ ഉള്ളത് എന്ന് ഞാന്‍ അവനോട് പറഞ്ഞു. ഇനി അത് മുസ്ലിംകള്‍ തന്നെ തീവെച്ചതാണെന്ന് കരുതുക എങ്കില്‍ പോലും അതെങ്ങിനെ മറ്റൊരു മുസ്ലിമിനെയെങ്കിലും കൊല്ലുന്നതിന`  ന്യായമാവും ?   .  ഈ മാനദണ്ഡമുപയോഗിച്ചാല്‍ ഇന്ത്യയില്‍ എല്ലാ സവര്‍ണ്ണ ഹിന്ദുക്കളും കൊല്ലപ്പെടാന്‍ അര്‍ഹരാണ` . അത്രയധികം അവര്‍ ഇന്ത്യയിലെ ദളിത് വിഭാഗങ്ങളെ നൂറ്റാണ്ടുകളോളം പീഡിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെ പേരില്‍ ലോകത്തിലെ ഒട്ടുമിക്ക പുരുഷന്മാരും കൊല്ലപ്പെടാന്‍ അര്‍ഹരാണ.`  എന്റെ മറുപടി അവനെ പ്രകോപിതനാക്കി. ബാല്യകാലം മുതലേ തുടര്‍ന്ന ബന്ധം തകരുകയായിരുന്നു അതിന്റെ ഫലം. വളരെക്കാലത്തിനു ശേഷം ആ ബന്ധം പുനരാരം ഭിച്ചെങ്കിലും മുസ്ലിംകളെ ഏറ്റവും എളുപ്പമുള്ള ഇരകളാക്കുന്ന അക്രമിസിദ്ധാന്തത്തെക്കുറിച്ചോ മോഡിയുടെ അധികാരാരോഹനത്തെക്കുറിച്ചോ ഞങ്ങള്‍ സംസാരിക്കാറില്ല.



 ഹര്‍ഷ് മന്ദര്‍
 7 സംസ്ഥാനങ്ങളില്‍ ഐ.എ.എസ്.ഓഫീസറായി ജോലി ചെയ്തു. ഗുജറാത്ത് മുസ്ലിം വംശഹത്യയില്‍ പ്രതിഷേധിച്ച് ഐ.എ.എസ്.ഉപേക്ഷിച്ചു. ഇപ്പോള്‍ സോഷ്യല്‍ ആക്ടിവിസ്റ്റായി പ്രവര്‍ത്തിക്കുന്നു. കോളമിസ്റ്റ് . ഗ്രന്ഥകാരന്‍. അധ്യാപകന്‍.. . . . അദ്ദേഹത്തിന്റെ പുതിയ പുസ്തകം ലുക്കിങ് എവെ യിൽ നിന്ന് ഒരധ്യായത്തിന്റെ വിവർത്തനമാണിത്.

  വിവ: ഫസല്‍ കാതിക്കോട്






2014, ജൂൺ 4, ബുധനാഴ്‌ച

സംഘ് പരിവാറിൽ ഒരു നാസിപ്പട പതുങ്ങിയിരിക്കുന്നു



1930 കളിൽ ജർമ്മനിയിൽ ഹിറ്റ്ലറുടെ നേതൃത്വത്തിൽ നടന്ന ജൂതവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയത് ലഘുവായ പ്രചാരണങ്ങളിലൂടെയായിരുന്നു . അവർ മറ്റേതൊരു സമൂഹത്തിലുമുള്ളതുപോലെ നടത്തിയിരുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ ജർമ്മൻ ജനതയോടുള്ള ഭീകരതയായി വ്യാഖ്യാനിച്ചു. താമസിയാതെ ജർമ്മനിയുടെ എല്ലാ സാമ്പത്തിക സാമൂഹ്യ കുഴപ്പങ്ങൾക്കുമുള്ള കാരണക്കാരായി അവരെ കുറ്റം ചുമത്തി.
അതിവേഗം അവർ ജർമ്മനിയുടെ ചോരയൂറ്റിക്കുടിക്കുന്ന പരാദങ്ങളായി ചിത്രീകരിക്കപ്പെട്ടു .ഭരണാധികാരികളുടെ താന്തോന്നിത്തം മൂലം ഉണ്ടായ എല്ലാ കുഴപ്പങ്ങൾക്കും അവരെ ഉത്തരവാദികളാക്കി പ്രചാരണങ്ങൾ നടന്നു . ജോസഫ് ഗീബൽസ് ഇതിന്റെയെല്ലാം ചുക്കാൻ പിടിച്ചു.  താമസിയാതെ അവരെ സമൂഹമാകെ ബഹിഷ്കരിച്ചു .പാഠപുസ്തകങ്ങളിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണെന്ന പരാമർശങ്ങൾ  . അതിന്റെ സചിത്ര വിവരണങ്ങൾ . അവർ മനുഷ്യരെക്കാൾ താഴെയുള്ള ഒരു വർഗമാണ . അവർ വൃത്തിഹ്ഹീനരാണ . അവരെ വിവാഹം കഴിക്കരുത് . അവരുടെ കടകളിൽ പോവരുത് . ജൂതഡോക്ടർ , വക്കീൽ എന്നിവരെ സമീപിക്കരുത് . പോയ്സനസ് മഷ്രൂം , ഡോൺ ഡ് റ്റ്രസ്റ്റ് അ ഫോക്സ് ഇൻ അ ഗ്രീൻ മെഡോ ഓർ ദ വേഡ് ഓഫ് എ ജ്യൂ , തുടങ്ങിയവ കുട്ടികൾക്കു വേണ്ടി എഴുതപ്പെട്ട ജൂതവിരുദ്ധ പുസ്തകങ്ങളായിരുന്നു . സാമൂഹ്യ സാംസ്കാരിക രംഗം ഒന്നകെ അവർക്കെതിരെ തിരിഞ്ഞു .  അവർക്കെതിരെ സിനിമകളുണ്ടായി . ദ എറ്റേർണൽ ജ്യൂ , ഫെസ്റ്റിവെൽ ഓഫ് നാഷൻസ് , തുടങ്ങിയ സിനിമകൾ അവരെ ഉന്മൂലനം ചെയ്യപ്പെടേണ്ടവരാണെന്ന ധാരണ പരത്തി .
ഇതിന്റെയെല്ലാം ഫലമായി അവർക്കെതിരെ നിയമങ്ങളുണ്ടാക്കിയപ്പോൾ ആരും എതിർക്കാനുണ്ടായിരുന്നില്ല . ന്യൂറംബർഗ് നിയമങ്ങൾ എന്നറിയപ്പെടുന്ന കുപ്രസിദ്ധ നിയമങ്ങൾ അവരുടെ എല്ലാ സ്വാതന്ത്ര്യങ്ങളും തടഞ്ഞു . അവരെ വിവാഹം കഴിക്കുന്നതും അവർക്ക് ജോലി നൽകുന്നതും എല്ലാം നിയമം മൂലം തടഞ്ഞു .
അതേ സമയം അവരുടെ സ്ഥിതിയോ ? അപ്പോഴേക്കും അവർ കൂട്ടിലകപ്പെട്ട എലിയെപ്പോലെ ജീവനു വേണ്ടി യാചിക്കുന്ന അവസ്ഥയിലായിരുന്നു, തിർത്തും നിസ്സഹായരും ദയനീയരുമായിരുന്ന അവർക്കരെതിരെയാണ`  സർവശക്തിയുമുപയോഗ്ഗിച്ച` നാനാ വശങ്ങളിൽ നിന്നും നാസികൾ  ആക്രമണം നടത്തിക്കൊണ്ടിരുന്നത്.
ലോകം നാനാ വിധമായി ചിതറിപ്പോയ രണ്ട് ലോകയുദ്ധങ്ങൾക്ക് വഴി വെച്ച ജർമനിയുടെ അന്ധ ദേശീയതയുടെ പ്രകടനം തുടങ്ങിയത് ഈ വിധമായിരുന്നു .
ജീവിതത്തിന്റെ സർവ തലങ്ങളിലും മറ്റുള്ളവരെക്കാൾ പിറകിലായ ഇന്ത്യൻ മുസ്ലിം ജനതയോട് സംഘ് പരിവാർ ചെയ്തുതുടങ്ങിയിരിക്കുന്നതും ഇതു തന്നെയാണ` . ജർമ്മനിയിൽ ആക്രമണം ആരംഭിക്കുമ്പോൾ ജൂതന്മാർ മറ്റുള്ളവരെക്കാൾ സാമ്പത്തികമായും സാമൂഹ്യമായും ഉയർന്ന നിലയിലെങ്കിലുമായിരുന്നു . എന്നാൽ മറ്റു സമുദായങ്ങളെക്കാൾ എല്ലാ നിലക്കും പിറകിലാണ ഇന്ത്യൻ മുസ്ലിം സമൂഹം .
അവർ നടത്തുന്ന അനാഥാലയങ്ങളിലേക്ക് അവരിൽ തന്നെ പെട്ട കൂടുതൽ കഷ്ടപ്പാടനുഭവിക്കുന്നവരെ അല്പമെങ്കിലും സഹായിക്കാനാവുമെന്ന പ്രതീക്ഷയോടെ  കൊണ്ടു വന്നപ്പോൾ നടപടി ക്രമങ്ങൾ തെറ്റിപ്പോയിട്ടൂണ്ടാവാം . എന്നാൽ ആ പിഴവിനെ മുൻ നിർത്തി അവയവക്കച്ചവടം നടത്താനും ഭീകരവാദം പഠിപ്പിക്കാനും കുഞ്ഞുങ്ങളെ വിറ്റ് പണം സമ്പാദിക്കാനും  ബാല വേലയെടുപ്പിക്കാനും ലൈംഗിക ചൂഷണം നടത്താനും വേണ്ടിയാണ കുട്ടികളെ കൊണ്ടു വന്നതെന്ന് ശഠിക്കാനും  ഈ അതിക്രമങ്ങൾക്കെതിരെ എടുക്കുന്ന മനുഷ്യക്കടത്ത് കേസ് തന്നെ എടുക്കാനും കേരളത്തിലെ സെക്യുലർ എന്ന് നടിക്കുന്നവർ വരെ തയ്യാറായിരിക്കുന്നു .
സംഘ് പരിവാരിന്റെ മന്ത്രി മേനകാ ഗാന്ധിക്ക് ഇത് മനുഷ്യക്കടത്താണെന്നതിൽ സംശയമില്ല . എന്നാൽ ഇതിനൊന്നും തെളിവ് ചോദിച്ചിട്ട് നൽകാൻ കേരളാ സർക്കാർ തയ്യാറാവുന്നില്ല എന്നവർ പരാതിപ്പെടുകയും ചെയ്യുന്നു .തെളിവില്ലാതെ തന്നെ മനുഷ്യക്കടത്താണെന്ന് അവർ വിധി പറഞ്ഞു കഴിഞ്ഞിരിക്കുന്നു .  ഭരണം കിട്ടിയ ഈ അവസരം ഉപയോഗിച്ച് കേരളാ മുസ്ലിംകളെ ജർമനിയിൽ ഹിറ്റ്ലർ ജൂതന്മാരെ ചെയ്തതുപോലെ രാക്ഷസന്മാരാക്കി ചിത്രീകരിക്കാൻ സംഘ് പരിവാറിന്റെ കേരളാ നേതാക്കൾക്ക് അതിയായ താത്പര്യമുണ്ട് . കേരളാ മുസ്ലിംകളുടെ നേതൃസ്ഥാനത്തുള്ളവർ തന്നെ നടത്തുന്ന സ്ഥാപനങ്ങൾ മനുഷ്യക്കടത്ത് എന്ന ഹീനകൃത്യം ചെയ്യുന്നു അഥവാ മുസ്ലിം സമുദായം തന്നെ അതി നീചന്മാരാണെന്ന് പ്രചരിപ്പിക്കാൻ സംഘികൾ ശ്രമിക്കുകയാണ` .ഇതുപോലെ മിഥ്യയായ  അനേകം വിഷയങ്ങൾ അവർ ഭാവിയിൽ പൊക്കിക്കൊണ്ടു വരാതിരിക്കില്ല . കേന്ദ്ര സർക്കാറിലെ ഭരണത്തിന്റെ സഹായത്തോടെ ആ വിഷയങ്ങൾ വിഷം തുപ്പും .അതിന്റെ പേരിൽ നിയമ നടപടികൾ വരെ പ്രതീക്ഷിക്കാം .  മുസ്ലിംകളെ ലോകത്ത് ജീവിക്കുന്ന ഏറ്റവും നികൃഷ്ടരാക്കുന്ന്തോടൊപ്പം ഹിന്ദുക്കളെ ധ്രുവീകരിച്ച് തങ്ങൾക്കനുകൂലമാക്കാനും സാധിക്കും . കേരളത്തിൽ താമര വിരിയിക്കുന്നതിന` എതിരു നിന്ന ജനങ്ങളെ പാഠം പഠിപ്പിക്കാം . ഇന്ത്യയിലെ ഏറ്റവും പിന്നോക്കമെന്ന് സച്ചാറും മിശ്രയും പറഞ്ഞ ജനത ഇന്ത്യയുടെ സമ്പത്ത് കൊള്ളയടിക്കുന്നവരായി മാറും . അതിനുള്ള വെടികളാണ നജ്മ ഹിബ്ത്തുള്ള സംവരണത്തിനെതിരെ ആദ്യം പൊട്ടിച്ചത് .
മറുവശത്ത് അകത്ത് സംഘിയായിരിക്കുകയും കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ എത്തിപ്പെടുകയും ചെയ്തവർ തങ്ങളുടെ തനിനിറം ശങ്കയില്ലാതെ പുറത്തറിയിക്കാൻ മോഡിഭരണത്തിന്റെ തണൽ ഉപയോഗപ്പെടുത്തുകയാണ`.
16 കോടി വരുന്ന ഇന്ത്യൻ മുസ്ലിംകൾക്കെതിരെ മോഡി ഭരണം ഏതു വിധത്തിലാണ` നടപടികൾ സ്വീകരിക്കുകയെന്നതിന്റെ സൂചനയാണ` മേനകയും നജ്മയും അടക്കമുള്ള മന്ത്രിമാരുടെ പ്രവർത്തനങ്ങൾ . . കേരളാ മുസ്ലിംകൾക്കെതിരെ ഭരണത്തിലുള്ള സംഘ് പരിവാറിന` കിട്ടിയ ടെസ്റ്റ് കേസാണ അനാഥാലയ വിവാദം.
ഈ ഹിന്ദുത്വ അജണ്ട തിരിച്ചറിയാതെയും അതിന്റെ രാഷ്ട്രീയം മനസിലാക്കാതെയുമാണ വി.എസ്. അടക്കമുള്ളവർ മെഗാഫോണുകളാവുന്നത് .ഇന്ത്യൻ മുസ്ലിംകൾക്കു നേരെ കുതിര കയറുന്ന സംഘികൾ ഹിന്ദു പേരുള്ളതിനാൽ തങ്ങൾക്കു നേരെ തിരിയില്ലെന്ന് ഇവർ ആശ്വസിക്കുന്നുണ്ടോ ? എങ്കിൽ ആ ആശ്വാസം അതീവ ഭയാനകമാണെന്ന് അറിയുക . അവരുടെ ആ ആശ്വാസം തകർക്കുക ഇന്ത്യയുടെ ബഹുസ്വരതയെ , നിർഭയമായി  അഭിപ്രായം പറയാനും സ്വതന്ത്ര മനുഷ്യനായി ജീവിക്കാനുമുള്ള സാഹചര്യത്തെ , ജനാധിപത്യത്തെ , മതേതരത്വത്തെ , സർവോപരി ഇന്ത്യയെത്തന്നെ ആയിരിക്കും . ഇന്ത്യയുടെ തകർച്ച ഇന്ത്യയിൽ ഒതുങ്ങി നിൽക്കുന്നതായിരിക്കില്ല . അത് പുറത്തേക്കും വ്യാപിക്കും . മോഡിയിൽ ഒരു ഹിറ്റ്ലർ പതുങ്ങിയിരിക്കുന്നു . സംഘ് പരിവാറിൽ ഒരു നാസിപ്പട പതുങ്ങിയിരിക്കുന്നു

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

ദൈവ വിശ്വാസവും ശാസ്ത്ര വിശ്വാസവും

 ദൈവ വിശ്വാസവും ശാസ്ത്ര വിശ്വാസവും
 
  ഓരോ പുതിയ കണ്ടുപിടുത്തം നടത്തുമ്പോഴും ദൈവം മരിച്ചു എന്ന് വിളിച്ചു കൂവുന്നത് ശാസ്ത്ര വിശ്വാസികളായവരുടെ സ്വഭാവമാണ`.  ആഴത്തില്‍ ചിന്തിക്കുന്ന നല്ല ശാസ്ത്രജ്ഞര്‍ ഈ വിധത്തില്‍ പ്രതികരിക്കാറില്ല.ശാസ്ത്ര ചിന്തയും ശാസ്ത്ര വിശ്വാസവും രണ്ടാണെന്നാണ` ഇത് കാണിക്കുന്നത്. യുക്തിവാദികള്‍ ശാസ്ത്ര വിശ്വാസികള്‍ കൂടിയാണ`.
 
   ദൈവം ഉണ്ട് എന്നത് ലബോറട്ടറി പരീക്ഷണങ്ങളിലൂടെ തെളിയിക്കാനാവില്ല . പ്രകൃതിയെയും അതിലെ അനന്ത കോടി ജീവികളെയും അവയുടെ സങ്കീര്‍ണ്ണ ബന്ധങ്ങളെയും വിസ്മയ പ്രതിഭാസങ്ങളെയും നിരീക്ഷിക്കുന്നവര്‍ സ്വാഭാവികമായും ദൈവത്തില്‍ എത്തിച്ചേരുകയാണ` ചെയ്യുന്നത്. ഇത്രയും വിപുലവും സങ്കീര്‍ണ്ണവുമായ പ്രപഞ്ചത്തില്‍ കാണപ്പെടുന്ന സൂക്ഷ്മതയും കൃത്യതയും ഇതിന്റെ മഹാ ആസൂത്രണത്തിലേക്കാണ` നേരായി ചിന്തിക്കുന്നവനെ നയിക്കുക. ഉള്‍ക്കൊള്ളാനാവാത്ത വിധം വിപുലമായ ഈ പ്രപഞ്ചത്തിന്റെ ആസൂത്രണത്തിന്റെ പിന്നിലെ ആ മഹാ ശക്തിയെയും അതിന്റെ രൂപ ഭാവങ്ങളെയും നമ്മുടെ ചിന്തക്ക് ഉല്‍ക്കൊള്ളാനാവുന്നില്ല എന്നത് സ്വാഭാവികമാണ`.
 
  ദൈവത്തെ അറിയുവാനല്ലാതെ അവന്റെ രൂപഭാവങ്ങളെക്കുറിച്ചും ദൈവം പ്രപഞ്ചത്തില്‍ ഇടപെടുന്നതിനെക്കുറിച്ചും സങ്കല്‍പിക്കുക നമുക്ക് സാധ്യമല്ല . ദൈവം എവിടെയാണ.` നില്‍ക്കുന്നത് .? ഇപ്പോള്‍ എന്തു ചെയ്യുകയാണ` ? അവന്റെ വലുപ്പമെത്രയാണ` ?
  തുടങ്ങി അനേകം ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ട് . ഇത്തരം വിവരങ്ങള്‍ വേദഗ്രന്ഥങ്ങള്‍ നല്‍കിയിട്ടില്ല. അവയെക്കുറിച്ച് അല്ലാഹുവിന` മാത്രമറിയുന്ന അദൃശ്യ കാര്യങ്ങള്‍ എന്നാണ` ഖുര്‍ ആന്‍ പറയുന്നത്.നിങ്ങള്‍ പ്രപഞ്ചത്തെക്കുറിച്ച് ചിന്തിച്ചാല്‍ ദൈവത്തില്‍ എത്തിച്ചേരും എന്നാല്‍ ദൈവത്തെക്കുറിച്ച് ചിന്തിച്ചാല്‍ നിരീശ്വരത്വത്തില്‍ എത്തിച്ചേരും എന്നു പറയുന്നത് മനുഷ്യന്റെ ദൗര്‍ബല്യത്തെ വെളിവാക്കുന്ന ഒരു വാസ്തവം മാത്രമാണ`.
 
  പ്രപഞ്ചമാകെ നിയന്ത്രിക്കുന്ന ഒരദൃശ്യ യാഥാര്‍ഥ്യമുണ്ട് എന്നത് അധികം വിശദീകരിക്കാതെ ഒരു സാധാരണക്കാരനു പോലും ബോധ്യമാവുന്ന കാര്യമാണ`.
  അതിന` പ്രപഞ്ചത്തിലേക്കൊന്ന കണ്ണോടിച്ചാല്‍ മാത്രം മതി. മനുഷ്യശരീരം വിസ്മയങ്ങളുടെ കലവറയാണ`. ജീവികളെല്ലാം അങ്ങിനെത്തന്നെ. ജീവികളുടെ ശരീരത്തിലെ ശതകോടി കോശങ്ങളില്‍ ഒരു കോശം അഥവാ സെല്‍ പ്രവര്‍ത്തിക്കുന്ന വിധം നിരീക്ഷിച്ചാല്‍ തന്നെ നാം വിസ്മയ ഭരിതരാവും. ഇതു മുതല്‍ കോടിക്കണക്കിന` ഗാലക്സികളുടെ നിതാന്ത സുന്ദരവും ക്രമ ബദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ വരെ നിരീക്ഷിക്കുന്നുവെങ്കില്‍ ദൈവത്തിലേക്കെത്താന്‍ ഒരു സാധാരണക്കാരന` അധികം പ്രയാസമില്ല
 
  ഇന്ന് നമ്മെ ദൈവത്തിലേക്കടുപ്പിക്കുന്ന കാര്യങ്ങളില്‍ അധികവും ശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെ നാം കണ്ടെത്തിയ അറിവുകളാണ` . അഥവാ ശാസ്ത്ര വളര്‍ച്ചയുടെ ഫലമായി ദൈവബോധം വര്‍ദ്ധിക്കുകയാണുണ്ടായത്. ആദിമകാലത്തെ മനുഷ്യന്‍ പ്രകൃതി പ്രതിഭാസങ്ങളെ കണ്ട് ഭയപ്പെട്ടാണ` ദൈവത്തിലേക്കെത്തിയത് എന്നൊരു വിശദീകരണമുണ്ട്. പരിമിതമായ അറിവുണ്ടായിരുന്ന കാലത്ത് ആ അറിവുകള്‍ അവനെ നയിച്ചത് ദൈവവിശ്വാസത്തിലേക്കാണ`. എന്നതു പോലെത്തന്നെ ഇന്നു നേടിക്കഴിഞ്ഞ വിപുലമായ അറിവുകളും നമ്മെ നയിക്കുന്നത് ദൈവവിശ്വാസത്തിലേക്ക് തന്നെയാണ`.
 
  ശാസ്ത്രം കണ്ടെത്തി ക്കഴിഞ്ഞ കാര്യങ്ങള്‍ നമ്മെ ദൈവത്തിലേക്കെത്തിക്കുന്നുവെങ്കില്‍ ശാസ്ത്രം ഇനിയും കണ്ടെത്താത്ത കാര്യങ്ങള്‍ ശാസ്ത്ര വിശ്വാസികളെ പ്രതിസന്ധിയിലാക്കുകയാണ` ചെയ്യുന്നത്.അവ ശാസ്ത്ര വിശ്വാസികളുടെ അവകാശവാദങ്ങളെ പൊള്ളയാക്കി മാറ്റുന്നു. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ ദൈവമുണ്ട് എന്നത് പരീക്ഷണങ്ങളിലൂടെ തെലിയിക്കാന്‍ സാധ്യമല്ലെങ്കിലും നിരീക്ഷണങ്ങളിലൂടെ തെളിയിക്കാന്‍ സാധിക്കും . എന്നാല്‍ ദൈവം ഇല്ല എന്നത് പരീക്ഷണങ്ങളിലൂടെയും നിരിക്ഷണങ്ങളിലൂടെയും തെളിയിക്കുന്നതില്‍ ശാസ്ത്രം പരാജയപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍ ദൈവം ഇല്ല എന്നത് ശാസ്ത്ര വിശ്വാസികളുടെ ഒരു വിശ്വാസം മാത്രമാണ`. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യമല്ല .
 
  ദൈവകണമേറ്റ് ദൈവം മരിക്കുമോ  ?
 
  ഏറെ കൊട്ടിഘോഷിക്കപ്പെട്ട കണ്ടുപിടുത്തമായിരുന്നു ദൈവകണം എന്നറിയപ്പെട്ട ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തം. പ്രതീക്ഷിക്കപ്പെട്ടതുപോലെ ഈ വര്‍ഷത്തെ ഫിസിക്സിനുള്ള നോബല്‍ സമ്മാനം ദൈവകണത്തിനാണ ലഭിച്ചത്.പ്രപഞ്ചം ഉണ്ടാക്കിയിരിക്കുന്ന അടിസ്ഥാന പദാര്‍ഥം എന്താണ` എന്ന ചോദ്യം ശാസ്ത്രത്തിന്റെ എന്നത്തെയും പ്രഹേളികയാണ`.പദാര്‍ഥങ്ങളുടെ ഭൗതിക ഗുണങ്ങള്‍ കാണിക്കുന്ന അടിസ്ഥാന ഘടന തന്മാത്രകളാണ`. അവയെ വിഭജിച്ചാല്‍ കിട്ടുന്നവയാണ` ആറ്റങ്ങൾ. ആറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് ഉപ അറ്റോമിക കണ(sub atomic particles)ങ്ങളാലാണ`.കണങ്ങള്‍ രണ്ടു വിധമുണ്ട്.അടിസ്ഥാന കണങ്ങളും സംയുക്ത കണങ്ങളും.  സംയുക്ത കണങ്ങള്‍  ബാരിയോണുകള്‍ , മീസോണുകള്‍ തുടങ്ങിയവയാണ` . പ്രോട്ടോണുകളും ന്യൂട്രോണുകളും ബാരിയോണുകളില്‍ ഉള്‍പ്പെടുന്നു. ഇവയെ ഒന്നിച്ച് പറയുന്ന പേരാണ` ഹാഡ്രോണുകൾ.


 അടിസ്ഥാന കണങ്ങള്‍ മൂന്നു വിധമുണ്ട്. ക്വാര്‍ക്കുകളും ലെപ്ടോണുകളും ഗേജ് ബോസോണുകളും . ആറിനം ക്വാര്‍ക്കുകളും ആറിനം ലെപ്ടോണുകളും പന്ത്രണ്ടിനം ഗേജ് ബോസോണുകളുമുണ്ട്. ഗേജ് ബോസോണുകള്‍ കല്‍പിത കണങ്ങള്‍ (virtual particles) ആണ`. മറ്റു കണങ്ങളുടെ പ്രതിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഗേജ് ബോസോണുകളെ ഉപയോഗിച്ചു കൊണ്ടാണ` . പ്രപഞ്ചത്തിലെ നാല അടിസ്ഥാന ബലങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഗേജ് ബോസോണുകളെ ഉപയോഗിച്ചുകൊണ്ടാണെന്നാണ` പ്രപഞ്ചത്തിന്റെ നിലവിലുള്ള പ്രമുഖ വിശദീകരണമായ സ്റ്റാന്റേര്‍ഡ് മോഡല്‍ പറയുന്നത്. ഗുരുത്വ ബലം (gravitational force) , തീവ്രബലം (strong force) ക്ഷീണബലം(weak force) വൈദ്യുത കാന്തിക ബലം (electro magnetic force) ,എന്നിവയാണ` പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങള്‍ .  കണങ്ങള്‍ക്ക് പിണ്ഡം ലഭ്യമാവുന്നത് ഹിഗ്ഗ്സ് ബോസോണുമായുള്ള പ്രതിപ്രവര്‍ത്തനത്തിന്റെ ഫലമായാണെന്ന് അനുമാനിക്കപ്പെടുന്നു.
 
  ഇതു വരെ പിടികിട്ടാതിരുന്ന ഹിഗ്സ് ബോസോണ്‍ കണ്ടെത്തിയതായി 2013 മാര്‍ച്ചില്‍ പ്രഖ്യാപിക്കപ്പെട്ടു.സ്വിറ്റ്സര്‍ലന്റിന്റെയും  ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ സ്ഥാപിക്കപ്പെട്ട ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍  എന്ന കണികാ ത്വരിത്ര (particle accilerator) ത്തില്‍ നടന്ന പരീക്ഷണങ്ങളുടെ ഫലമായിട്ടായിരുന്നു ഈ കണ്ടു പീടുത്തം. ഇതോടെ പ്രപഞ്ചത്തിന്റെ പ്രമുഖ വിശദീകരണമായ സ്റ്റാന്റേര്‍ഡ് മോഡല്‍ സ്ഥിരീകരിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചു.
 
  ഹിഗ്സ് ബോസോണിന്റെ കണ്ടുപിടുത്തത്തോടെ പ്രപഞ്ചത്തിന്റെ ഘടന അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു.കേവല ഭൗതിക കണങ്ങളുടെ അന്ധമായ പ്രവര്‍ത്തന ഫലമായാണ` പ്രപഞ്ചത്തിലെ പ്രതിഭാസങ്ങളെല്ലാം നടക്കുന്നത് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. പ്രപഞ്ചത്തിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ഇനി ദൈവത്തിനു കാര്യമൊന്നുമില്ല എന്ന രീതിയിലാണ` ശാസ്ത്ര വിശ്വാസികളുടെ പ്രചാരണം.
 
  എന്നാല്‍ വാസ്തവത്തില്‍ പ്രപഞ്ചത്തിന്റെ അനേകം ശാസ്ത്ര മോഡലുകളില്‍ ഒന്നായ സ്റ്റാന്റേര്‍ഡ് മോഡല്‍ വിഭാവനം ചെയ്യുന്ന ഹിഗ്സ് ബോസോണ്‍ തന്നെയാണോ കണ്ടു പിടിക്കപ്പെട്ടത് എന്നത് ഇനിയും സംശയാസ്പദമാണ`. ഇനി അങ്ങിനെയാണെങ്കില്‍ തന്നെ ഗേജ് ബോസോണുകളില്‍ പ്രധാനമായതും ഗുരുത്വാകര്‍ഷണ ബലം പ്രവര്‍ത്തിക്കുന്ന മാധ്യമമായതുമായ ഗ്രാവിറ്റോണ്‍ എന്ന എന്ന കണം ഇനിയും കണ്ടു പിടിക്കപ്പെടേണ്ടതുണ്ട്. ഇതു വരെ കണ്ടു പിടിക്കപ്പെട്ട കണങ്ങളുടെ ഗുണങ്ങളെ സംബന്ധിക്കുന്ന സംശയങ്ങള്‍ ബാക്കിയാണ`. അതായത് ഈ കണ്ടു പിടിക്കപ്പെട്ട കണങ്ങള്‍  അനുമാനിക്കപ്പെട്ടവ തന്നെയാണോ  എന്നതില്‍ ഇനിയും വ്യക്തതയില്ല.

ഇതിനു പുറമേ സ്റ്റാന്റേര്‍ഡ് മോഡല്‍ പ്രപഞ്ചത്തിലെ അനേകം മൗലിക പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ പര്യാപ്തമല്ല.  ആപേക്ഷിക സിദ്ധാന്തത്തെ ഇതു പ്രകാരം വിശദീകരിക്കാനാവില്ല. അതുപോലെ തന്നെ പ്രപഞ്ചത്തിലെ 24 ശതമാനം വരുന്നു എന്നനുമാനിക്കപ്പെടുന്ന ശ്യാമ പദാര്‍ഥ (dark maatter) ത്തെയും 72 ശതമാനം ഉണ്ടാവുമെന്ന് കരുതപ്പെടുന്ന ശ്യാമ ഊര്‍ജ്ജത്തെ(dark energy) യും വിശദീകരിക്കാനാവില്ല . ബാക്കി വരുന്ന 4 ശതമാനം പദാര്‍ഥത്തെയാണ` സ്റ്റാന്റേര്‍ഡ് മോഡലിന` വിശദീകരിക്കാന്‍ സാധിക്കുക .

 ഈ ദുരൂഹവും സങ്കീര്‍ണ്ണവുമായ പ്രതിഭാസങ്ങളെ വിശദീകരിക്കാന്‍ പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ. അപ്പോള്‍ സാന്റേര്‍ഡ് സിദ്ധ്ഹാന്തത്തിനു ചുറ്റും കെട്ടിയുണ്ടാക്കിയ പല കണങ്ങളെയും ഉപേക്ഷിക്കേണ്ടി വരികയോ പുനര്‍ നിര്‍വചിക്കേണ്ടി വരികയോ വേണ്ടി വരും .
 
  സ്റ്റാന്റേര്‍ഡ് മോഡല്‍ തന്നെ ചോദ്യ മുനയിലാണ`.ഇതു കൂടാതെ സ്റ്റാന്റേര്‍ഡ് മോഡല്‍ തന്നെ തള്ളിക്കളയണമെന്നാവശ്യപ്പെടുന്നവരും ശാസ്ത്രജ് ഞന്മാര്‍ക്കിടയിലുണ്ട്. സ്റ്റെഡി സ്റ്റേറ്റ് സിദ്ധാന്തം അവതരിപ്പിച്ച വിശ്വപ്രശസ്ത ശാസ്ത്രജ് ഞനായ ഫ്രെഡ് ഹോയല്‍ ഉദാഹരണം. അദ്ദേഹത്തിന്റെ അനുയായിയായ പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ് ഞന്‍ ജയന്ത് നാര്‍ലിക്കര്‍ ലാര്‍ജ് ഹാഡ്രോണ്‍ പരീക്ഷണങ്ങള്‍ മുഴുവന്‍ തള്ളിക്കളയണമെന്ന് ആവശ്യപ്പെടുന്നയാളാണ`. ലാര്‍ജ് ഹൈപ് ക്രിയേറ്റര്‍ അഥവാ വെറും ഒച്ചപ്പാടുണ്ടാക്കുന്ന യന്ത്രമെന്നാണ` അദ്ദേഹം അതിനെ വിശേഷിപ്പിച്ചത്. മറ്റൊരു പ്രശസ്ത ശാസ്ത്രജ് ഞനായ പ്രൊഫ: റോജര്‍ പെന്റ് റോസിന്റെ പ്രപഞ്ചത്തിന്റെ ചാക്രിക മാതൃക , തുടങ്ങി ഒരു ഡസനോളം പ്രപഞ്ച മാതൃകകളാണ` ആധികാരിക ശാസ്ത്ര ലോകം തന്നെ ഇന്ന് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ഇവയൊക്കെയും അടിസ്ഥാന ശാസ്ത്ര വസ്തുതകളുടെ ബലത്തിലാണ` നിലനില്‍ക്കുന്നത്. മത വിഷയങ്ങളില്‍ വിശദാംശങ്ങളിലേക്ക് പോകുമ്പോള്‍ വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ നല്‍കുന്ന മദ് ഹബുകള്‍ ഉണ്ടാകുന്നതുപോലെ യാണിത്. ഇവയൊന്നിനെയും പൂര്‍ണമായും തള്ളിക്കളയാന്‍ സാധ്യമല്ല. പ്രപഞ്ചഘടനയെക്കുറിച്ചുള്ള ശാസ്ത്ര ലോകത്തിന്റെ നിലപാടുകള്‍ ശാസ്ത്ര കല്‍പിത കഥകളിലെന്നപോലെ ഇത്ര മേല്‍ സങ്കീര്‍ണ്ണമായിരിക്കെ അതിനെ അടിസ്ഥാനമാക്കി ദൈവത്തെ ചോദ്യം ചെയ്യുന്നത് കാപട്യമാണ`.
 
  ഇനി പ്രപഞ്ചത്തിന്റെ ഘടന അനാവരണം  ചെയ്യപ്പെട്ടു എന്നു തന്നെയിരിക്കട്ടെ. എങ്കിലും അതോടെ ദൈവം അപ്രസക്തനായി എന്ന പ്രചാരണത്തിന` എന്തു പ്രസക്തിയാണുള്ളത്. ദൈവം പ്രപഞ്ചം സൃഷ്ടിച്ച രീതി മനുഷ്യന` ബോധ്യമായി എന്നു മാത്രമാണ` അതിനര്‍ഥം . പദാര്‍ഥത്തിന്റെ അന്ധമായ പ്രവര്‍ത്തനം മാത്രമാണ` പ്രപഞ്ചം എന്ന് അതോടെ തെളിഞ്ഞു എന്നു പറയാനാകില്ല. ചുരുക്കത്തില്‍ ദൈവകണം ദൈവത്തിന്റെ അനേകം പ്രതിഭാസങ്ങളിലൊന്നു മാത്രമായിരിക്കാം . അതുപയോഗിച്ച് ദൈവത്തെ കൊല്ലാമെന്ന് കരുതുന്നത് ചിന്താശൂന്യതയാണ`.
 
  അറിയുന്തോറും അധികരിക്കുന്ന വിഹ്വലതകള്‍
 
  ശാസ്ത്രജ് ഞരില്‍ അധികവും  ലോകത്തിന്റെ രഹസ്യങ്ങള്‍ കണ്ടെത്താനായി പരിശ്രമിച്ചവരും മാനവജീവിതം നവീകരിക്കാനായി ത്യാഗങ്ങള്‍ ചെയ്തവരുമാണ`. അവരുടെ കണ്ടു പിടുത്തങ്ങളും ശാസ്ത്രീയ ചിന്തകളും രീതികളുമൊക്കെ മാനവകുലത്തെ സംസ്കാരത്തിന്റെയും പുരോഗതിയുടെയും പുതിയ വിതാനങ്ങളിലേക്കുയര്‍ത്താന്‍ അതിന്റേതായ സം ഭാവന നല്‍കിയിട്ടുണ്ട് . എന്നാല്‍ ശാസ്ത്ര വിശ്വാസികള്‍ ഓരോ പുതിയ കണ്ടു പിടുത്തം നടക്കുമ്പോഴും അതോടെ ദൈവം മരിചു , മതം അപ്രസക്തമായി എന്ന വായ്ത്താരി മുഴക്കിക്കൊണ്ടിരുന്നു. ശാസ്ത്രം സകല സംശയങ്ങളും പരിഹരിക്കും എന്ന അപ്രമാദിത്വം അവര്‍ അവകാശപ്പെട്ടിരുന്നു.
 
  കൃസ്തു മത പുരോഹിതന്മാര്‍ ഭൂമി പരന്നതാണെന്ന് വിശ്വസിപ്പിച്ചിരുന്ന കാലത്ത് ഭൂമി ഉരുണ്ടതാണെന്ന് കണ്ടു പിടിക്കപ്പെട്ടപ്പോള്‍ ശാസ്ത്ര വിശ്വാസികള്‍ ദൈവത്തെ തള്ളിപ്പറഞ്ഞു . ക്രൂരമേധാവിത്വം പുലര്‍ത്തിയ ചര്‍ച്ചിനെതിരായ വികാരം ദൈവത്തെ ത്തന്നെ തള്ളിപ്പറയുന്നതിലാണ` ചെന്നെത്തിയത്. ഗുരുത്വാകര്‍ഷനം കണ്ടു പിടിച്ചപ്പോഴും പരിണാമ സിദ്ധാന്തം പ്രഖ്യാപിക്കപ്പെട്ടപ്പോഴും എന്നു തുടങ്ങി ഓരോ കണ്ടു പിടുത്തം നടക്കുമ്പോഴും അതെല്ലാം ദൈവത്തെ അപ്രസക്തമാക്കുന്നുവെന്ന് ഉത്ഘോഷിക്കപ്പെട്ടിരുന്നു.
 
  പ്രപഞ്ച ഘടനയുടെ കാര്യത്തിലെന്ന പോലെ മറ്റനേകം അടിസ്ഥാന വിഷയങ്ങളില്‍ ശാസ്ത്ര ലോകം അറിവിന്റെ അനന്തത കണ്ട് വിഹ്വലതയോടെ നില്‍ക്കുകയാണ`. ജീവന്‍ , ജീവജാതികളുടെ ഉത്ഭവം , മനുഷ്യന്‍ ,അവന്റെ ഉത്ഭവം ,  കോശങ്ങള്‍ , അവയുടെ ഘടനയും സവിശേഷതകളും , ബുദ്ധി , വികാരങ്ങൾ , തുടങ്ങി തലച്ചോറിന്റെയും മനുഷ്യന്റെ വ്യത്യസ്ത  സവിശേഷതകളുടെയും വിശദീകരണങ്ങള്‍ . ഇവയിലൊന്നും ശാസ്ത്രത്തിന` ഏകാഭിപ്രായമോ അന്തിമാഭിപ്രായമോ ഇല്ല. അറിയുന്തോറും അനന്തമാവുന്ന സ്ഥൂലപ്രപഞ്ചത്തെപ്പോലെ സൂക്ഷ്മപ്രപഞ്ചവും സങ്കീര്‍ണ്ണമാണ` .
 
  ഭൂമിയെയും  അതിലെ വിഭവങ്ങളെയും ഉപയോഗപ്പെടുത്തി മാനവജീവിതം മെച്ചപ്പെടുത്തുന്നതില്‍ ശാസ്ത്രം വിജയിച്ചു.എന്നാല്‍ പ്രപഞ്ച പ്രതിഭാസങ്ങളെയും  പ്രകൃതി സവിശേഷതകളെയും വിശദീകരിക്കുന്ന കാര്യത്തില്‍ ശാസ്ത്രം പരാജയപ്പെടുകയാണുണ്ടായത്. ആഴത്തിലേക്ക് പോകുന്തോറും കൂടുതല്‍ സങ്കീര്‍ണ്ണതകളാണ` ശാസ്ത്ര ലോകത്തിന` നേരിടേണ്ടി വരുന്നത് . അതിനാവശ്യമായ ഉപകരണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണവും ചെലവേറിയതുമാണ` . അനന്ത വിശാലതയിലേക്ക് നോക്കാന്‍ ബാഹ്യാകാശത്തിലാണ` ടെലസ്കോപ്പുകള്‍ ഘടിപ്പിച്ചിരിക്കുന്നത് . ചൊവ്വയിലും സൂര്യനടുത്തും വരെ നമ്മുടെ വാഹനങ്ങള്‍ എത്തിയെങ്കിലും പ്രപഞ്ചത്തിന്റെ അറിവായ വലുപ്പമനുസരിച്ച് അത് അവഗണിക്കാനാവും വിധം  നിസാരമാണ`. അതിനപ്പുറം പോകാന്‍ നമുക്കിന്ന് സാധ്യമല്ല . ആറ്റത്തിനെ വിഭജിക്കാന്‍ ആവശ്യമായതിന്റെ അനന്തകോടി മടങ്ങ് ഊര്‍ജ്ജമാണ` സബ് ആറ്റോമിക കണങ്ങളെ വിഭജിക്കാന്‍ ആവശ്യമായിരിക്കുന്നത്. ദൈവ കണം കണ്ടെത്തിയ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍  എന്ന ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണോപകരണം ആയിരക്കണക്കിന` കോടി ഡോളര്‍ ചെലവു വരുന്ന അനേകം രാജ്യങ്ങളുടെ സം യുക്ത സംരംഭമാണ`.
 
  ശാസ്ത്രം മാനവിക ജി ജ് ഞാസയുടെ അറ്റം കണ്ടെത്താനായി പരിശ്രമിക്കുന്നത് നല്ലതു തന്നെ. എന്നാല്‍ അനന്തമായ ആകാശങ്ങളെ നോക്കി വിസ്മയം കൂറിയിരുന്ന കാട്ടുനിവാസിയായ ആ ആദിമ മനുഷ്യനില്‍ നിന്ന് പ്രപഞ്ച രഹസ്യങ്ങളുടെ താക്കോലുകള്‍ കണ്ടെത്തുന്ന കാര്യത്തില്‍ ആധുനികാനന്തര മനുഷ്യനും അധികമൊന്നും പുരോഗമിച്ചിട്ടില്ല എന്ന വിനയം ശാസ്ത്ര വാദികള്‍ക്കുണ്ടാവുന്നത് എത്രയും ഉചിതമാണ` എന്നു പറയാതെ വയ്യ.


ഫസൽ കാതിക്കോട്