ജനങ്ങള്‍ തങ്ങളെ ദ്രോഹിക്കുന്ന അധികാരികളെ തെരഞ്ഞെടുക്കുമോ എന്ന ചോദ്യം പ്രസക്തമാണ.സാധാരണ ഗതിയില്‍ അങ്ങിനെ സം ഭവിക്കാറില്ല.എന്നാല്‍ അധികാരത്തില്‍ തുടരുന്നവര്‍ അധികാരം തങ്ങള്‍ക്കു നല്കിയ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ട് പ്രോപഗണ്ടകളും ബലപ്രയോഗങ്ങളും നടത്തി ജനഹിതം ഒപ്പിച്ചെടുക്കാറുണ്ട്.സ്വതന്ത്ര മാധ്യമങ്ങളെ നിരോധിക്കുക.പ്രതിയോഗികളെ ഹീനരായി ചിത്രീകരിക്കുക. അവര്‍ക്ക് സ്വന്തം ഭാഗം വിശദീകരിക്കാനുള്ള എല്ലാ വഴികളും അടക്കുക. അവരെക്കുറിച്ച് ഭീതി പരത്തുക.പട്ടാളത്തെ ഉപയോഗിച്ചു കൊണ്ട് ജനങ്ങളെ വരുതിയില്‍ നിര്‍ത്തുക.പട്ടാള മേധാവി തന്നെ അധികാരം പിടിച്ചെടുക്കുക.പിന്നെ പ്രതിപക്ഷത്തിന അനങ്ങാനാവാത്ത വിധത്തിലുള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തെരഞ്ഞെടുപ്പ് നടത്തി കൃത്രിമമായി അധികാരം പിടിച്ചെടുക്കുക.തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ജനഹിതം നിര്മിച്ചെടുക്കുന്നതിന അധികാരികള്‍ക്ക് സാധ്യമാവാറുണ്ട്.അത്തരം സാഹചര്യങ്ങളില്‍ ശരിയായ ജനാധിപത്യം സാധ്യമല്ല.ഏതാണ്ടെല്ലാ അറബ് ഭരണാധികാരികളും ഈ വിധത്തില്‍ ജനസമ്മതി ഒപ്പിച്ചെടുത്തവരാണ. അതായത് ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ രാജാധിപത്യമോ ഏകാധിപത്യമോ ആണവിടെ നടന്നു കൊണ്ടിരിക്കുന്നത്.
ഈജിപ്തില്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി പട്ടാള ജനറല്മാരായിരുന്നവരോ പട്ടാളത്തിന്റെ പിന്തുണയുള്ള ഏകാധിപതികളോ ആയിരുന്നു ഭരണം നടത്തിയിരുന്നത്.അധികാരത്തില്‍ ദീര്‍ഘ കാലം ഉണ്ടായിരുന്നവര്‍ എന്ന നിലയില്‍ അവര്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്വാധീനം നേടി.ഒരു രാജ്യത്തെ പട്ടാളം രാജ്യത്തിന്റെ സമ്പദ് ഘടനയുടെ 42 % നിയന്ത്രിക്കുന്നു എന്ന തികച്ചും അനഭിലഷണീയമായ സംഗതി കൂടി അവിടെ നടക്കുന്നു എന്നത് ഇന്ത്യക്കാര്‍ക്ക് വിശ്വസിക്കാനാവാത്ത കാര്യമാണ.ഇതിനര്‍ഥം പട്ടാള ജനറല്‍മാരും ഓഫീസര്‍മാരും വിവിധ സാമ്പത്തിക പ്രവര്‍ത്തങ്ങളില്‍ കൂടി ഏര്‍പ്പെടുന്നു എന്നതാണ. അവര്‍ അനേകം കമ്പനികളുടെ ഉടമകളും രാജ്യത്തെ സമ്പത്ത് കൈയ്യിലാക്കിയവരുമാണ.ഈ സമ്പത്തും സ്വാധീനങ്ങളും വരുമാന മാര്‍ഗങ്ങളും കൈവിട്ട് പോകുന്നത് ഒരിക്കലും അവര്‍ അനുവദിക്കുകയില്ല എന്നത് വിശദീകരിക്കേണ്ടതില്ല.
കഴിഞ്ഞ എഴുപത് വര്‍ഷക്കാലം മാറി മാറി വന്ന ഈജിപ്ഷ്യന്‍ ഭരണാധികാരികള്‍ എല്ലാം തന്നെ സമൂഹത്തിലെ ഉന്നത സമ്പന്ന വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു.പത്തു ശതമാനം വരുന്ന ഈ അധികാരി വര്‍ഗവും അവരുടെ ശിങ്കിടികളും കൂടി രാജ്യത്തിനെ മുഴുവന്‍ വിഭവങ്ങളും കൈയ്യടക്കി വെച്ചിരിക്കുകയാണ.കൃഷീവലന്മാരും കൂലിപ്പണിക്കാരും തെരുവു കച്ചവടക്കാരുമൊക്കെയായ ഭൂരിഭാഗം ജനങ്ങളും കൊളോണിയല്‍ കാലത്തെന്ന പോലെ ദരിദ്രരും അസംഘടിതരും ദയനീയ ജീവിതനിലവാരം പുലര്ത്തുന്നവരുമാണ.
90 % മുസ്ലിംകള് അധിവസിക്കുന്ന ഈജിപ്തില്‍ ഈ പട്ടാള ഭരണാധികാരികള്‍ക്കെതിരെ കഴിഞ്ഞ 70 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഇസ്ലാമിക പ്രസ്ഥാനമാണ ഇഖ് വാനുല്‍ മുസ്ലിമൂന് എന്ന മുസ്ലിം ബ്രദര്‍ഹുഡ്.സ്ഥാപക നേതാവായ ഹസനുല്‍ ബന്നയെ ത്തന്നെ തൂക്കിലേറ്റിക്കൊണ്ടാണ മുസ്ലിം ബ്രദര്‍ഹുഡിനോട് അധികാരികള്‍ നയം വ്യക്തമാക്കിയത്.
സ്ഥാപനകാലം തൊട്ടിന്നോളം മുസ്ലിം ബ്രദര്ഹുഡിന അഗ്നി പരീക്ഷണങ്ങളുടെ അശനിപാതമായിരുന്നു.അതിന്റെ പ്രമുഖസൈദ്ധാന്തികനായിരുന്ന സയ്യിദ് ഖുത്തുബിനെ ഭരണകൂടം തന്നെ വെടി വെച്ചു കൊല്ലുകയായിരുന്നു.തുടര്‍ന്നിങ്ങോട്ട് പതിനായിരക്കണക്കിന പ്രവര്‍ത്തകരാണ മര്‍ദ്ദക ഭരണകൂടത്തിനെതിരില്‍ നടന്ന സമരങ്ങളില്‍ ജീവത്യാഗം ചെയ്തത്.
ഈജിപ്തിലെ തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലാവണമെന്നും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളായിരിക്കണം ഈജിപ്ത് ഭരിക്കേണ്ടത് എന്നതുമാണ മുസ്ലിം ബ്രദര്‍ഹുഡ് മുന്നോട്ടു വെക്കുന്ന ഒന്നാമത്തെ ആവശ്യം.സ്വാഭാവികമായും ഈ ആവശ്യം പട്ടാളത്തിനും അതിന്റെ പിന്തുണയില്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നവരുമായ അധികാരിവര്‍ഗത്തിനും ഒട്ടും രസിക്കുന്നതല്ല.
തൊണ്ണൂറ ശതമാനം മുസ്ലിംകളും ബാക്കി വിവിധ കൃസ്ത്യന്‍ വിഭാഗങ്ങളും ഉള്‍കൊള്ളുന്ന ഈജിപ്തില്‍ ഇസ്ലാമിക ഭരണഘടന നടപ്പിലാക്കണമെന്നതാണ മുസ്ലിം ബ്രദര്‍ഹുഡിന്റെ മറ്റൊരാവശ്യം.
ചാഞ്ചാട്ടക്കാരുടെ ചതികൾ
ഈജിപ്തിലെ ഇടതു പക്ഷം എന്നത് പട്ടണങ്ങളില്‍ താമസിക്കുന്ന പാശ്ചാത്യ സെക്യുലര്‍ വിശ്വാസികളാണ. അവരും ഈജിപ്തിനെ ഭരിച്ചു മുടിച്ച പട്ടാള ജനറല്‍മാരും പങ്കു വെക്കുന്നത് ഒരേ ആശയങ്ങളും ഉപരിവര്‍ഗ സംസ്കാരവുമാണ.എല്ലാ പട്ടാള ഭരണാധികാരികളും അമേരിക്കന്‍ സാമ്രാജ്യത്വ , പാശ്ചാത്യ പ്ന്തുണയോടെയാണ ഭരണം നടത്തിയിരുന്നത്.ഗ്രാമങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ എന്നും ഇസ്ലാമിക വിശ്വാസികളായിരുന്നു.ഇസ്ലാമിക സാമൂഹ്യ വ്യവസ്ഥ ആഗ്രഹിക്കുന്ന അവരാണ മുസ്ലിം ബ്രദര്‍ഹുഡിന്റെ ശക്തി.ഗ്രാമങ്ങളില്‍ എന്നും നിലനിന്നിരുന്ന പട്ടിണിയും പ്രയാസങ്ങളും ഭരണാധികാരികള്‍ക്ക് ഒരിക്കലും പ്രശ്നമായിരുന്നില്ല.നിരന്തരമായ സേവന പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ പ്രയാസങ്ങളകറ്റാന്‍ പരിശ്രമിച്ച ബ്രദര്‍ഹുഡ് അവരുടെ പിന്തുണ പിടിച്ചു പറ്റിയത് സ്വാഭാവികം മാത്രം
2011 ആരം ഭിച്ച അറബ് വസന്തം എന്ന ജനകീയ പ്രക്ഷോഭത്തില്‍ അവസാനത്തെ പട്ടാള ഭരണാധികാരിയായ ഹുസ്നി മുബാറക്കിന അധികാരം വിട്ടൊഴിയേണ്ടി വന്നു.പലതവണ നടന്ന തെരഞ്ഞെടുപ്പുകള്‍ക്കൊടുവില്‍ ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ രൂപികരിച്ച ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയും സഖ്യ കക്ഷികളും 52 ശതമാനത്തിന്റെ വ്യക്തമായ ഭൂരിപക്ഷം നേടി.ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ മുഹമ്മദ് മുര്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് നടന്ന ഭരണഘടനാ ഹിത പരിശോധനയില്‍ 65 ശതമാനം വോട്ടുകള്‍ നേടി മുര്‍സി ഭരണകൂടം തയ്യാറാക്കിയ ഇസ്ലാമിക ഭരണഘടന അംഗീകാരം നേടി.
തികച്ചും ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈ ഭരണകൂടത്തെയാണ ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്.ഈജിപ്ഷ്യന്‍ രാഷ്ട്രീയ മണ്ഡലത്തില്‍ സര്‍വാധികാരം നേടിയ പട്ടാളമാണ ഈ അട്ടിമറിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്.അതിന്റെ കൂടെ നില്‍ക്കുന്നവരാവട്ടെ ഈജിപ്തിലെ സെക്യുലര്‍ കക്ഷികളും തീവ്ര മത നിലപാടുകള്‍ വെച്ചു പുലര്‍ത്തുന്ന അല്‍ നൂര്‍ എന്ന സലഫീ കക്ഷിയുമാണ.രാഷ്ട്രീയം ഞങ്ങള്‍ക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്ന സാമാന്യം സ്വാധീനമുള്ള കക്ഷിയാണ അല്‍ നൂര്‍ പാര്‍ട്ടി.ബ്രദര്‍ഹുഡ് അധികാരത്തിലെത്തുമെന്ന് മനസിലാക്കിയ അല്‍ നൂര്‍ പാര്‍ട്ടി തങ്ങള്‍ക്കുള്ള സ്വാധീനം നഷ്ടപ്പെടുമെന്ന് മനസിലാക്കി അവസാന ഘട്ടത്തില്‍ ഭരണത്തില്‍ ചേര്‍ന്നു.പട്ടാളം അധികാരം പിടിച്ചെടുക്കുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ തകിടം മറിഞ്ഞ് പട്ടാളത്തോടൊപ്പം ചേര്‍ന്ന് മുര്‍സിയെ അട്ടിമറിക്കുകയും ചെയ്തു.നിലപാടുകളില്ലാത്ത നീക്കങ്ങളിലൂടെ സലഫികള്‍ തങ്ങളുടെ വിശ്വാസ്യത കളഞ്ഞു കുളിക്കുകയാണ ചെയ്തത്.രാഷ്ട്രീയമില്ല എന്ന് പ്രഖ്യാപിച്ചവരുടെ രാഷ്ട്രീയമാണിതെന്ന് ഓര്‍ക്കണം.
അതും കഴിഞ്ഞ് അബ്ദുല്‍ ഫത്താഹ് സീസിയെന്ന പട്ടാള ഭരണാധികാരി തങ്ങള്‍ക്കിഷ്ടമില്ലാത്ത അല്‍ ബറാദിയെ വൈസ് പ്രസിഡന്റാക്കിയപ്പോഴും കൂട്ടക്കൊലകള്‍ നടത്തി ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങിയപ്പോഴും സലഫികള്‍ അതിനെതിരെ പ്രതികരിച്ചു.എന്നാല്‍ അവരെ ഒട്ടും വിലവെക്കാതെ സീസി തന്റെ താന്തോന്നിത്തം നടപ്പിലാക്കി.വെട്ടിലായ സലഫികള്‍ ഇപ്പോള്‍ സീസി സര്‍ക്കാരില്‍ നിന്നും പിന്മാറിയിരിക്കുന്നു.കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതായിരിക്കും സുചിന്തിതമായ നിലപാടുകള്‍ രാഷ്ട്രീയമടക്കമുള്ള വിഷയങ്ങളില്‍ സ്വീകരിച്ചില്ലെങ്കില്‍ ഉണ്ടാവുക എന്നതിനുള്ള വ്യക്തമായ ഉദാഹരണമാണിത്.രാഷ്ട്രീയം ഞങ്ങള്‍ക്കില്ല .അത് ഭൗതികരുടെ വിഷയം എന്ന നിലപാട് സ്വീകരിക്കുന്ന സലഫികള്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ ഒരു വിഭാഗത്തെ ഷണ ഠീകരിച്ചതിന്റെ പാപത്തോടൊപ്പം ദൈവ ശാപവുമായിരിക്കും ഫലം.
ജനാധിപത്യത്തിലൂടെ ഇസ്ലാം
ഇസ്ലാമിസ്റ്റുകളായ ആളുകള്‍ ജനാധിപത്യ മാര്‍ഗത്തിലൂടെയാണെങ്കിലും ഇസ്ലാമിനെ അടിസ്ഥാനമാക്കിയുള്ള ഭരണം കൊണ്ടുവന്നാല്‍ അത് ഈജിപ്ഷ്യന്‍ സംസ്കാരത്തെയും സെക്യുലര്‍ സ്വഭാവത്തെയും തകര്‍ക്കും എന്നതാണ പട്ടാള അട്ടിമറിക്ക് പുറമേ പറയുന്ന കാരണം.ജനറല്‍ സീസിയടക്കമുള്ളവര് മുസ്ലിംകളും എല്ലാ ഇസ്ലാമിക ആചാരങ്ങളും അനുസരിച്ച് ജീവിക്കുന്നവരുമാണ. അവര്‍ ഇസ്ലാമിക ഭരണത്തെ എതിര്‍ക്കുന്നതിന്റെ കാരണം ഏഴു പതിറ്റാണ്ടായി തങ്ങള്‍ കൊള്ളയടിച്ചുണ്ടാക്കിയ സമ്പത്തൂം സൗകര്യങ്ങളും നഷ്ടപ്പെടുമെന്ന് ബോധ്യമായതാണ.ാതെ സമയം അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ സാമ്രാജ്യത്വ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയും അവര്‍ക്കുണ്ട്.ഇസ്രയേലിന്റെ കിരാതത്വത്തെ തുടക്കം മുതലേ എതിര്ക്കുന്നവരാണ ബ്രദര്‍ഹുഡ്.ഇപ്പോഴും രാജാധിപത്യം പുലര്‍ത്തുകയും അമേരിക്കയുടെ സാമന്തരെപ്പോലെ പെരുമാറുകയും ചെയ്യുന്ന അറബ് രാജാക്കന്മാര്ക്ക് വ്യക്തമായ അപായ സൂചനയാണ ബ്രദര്ഹുദ് ഭരനം.അറബ് നാടുകളിലും ജനങ്ങള്‍ ജനാധിപത്യത്തിനു വേണ്ടി ആവശ്യമുന്നയിക്കുമെന്നത് സമയത്തിന്റെ മാത്രം പ്രശ്നമാണ.തങ്ങളുടെ സാമന്തന്മാരെ വരുതിക്കു നിര്‍ത്തി അവരുടെ സമ്പത്ത് പരമാവധി ഊറ്റിയെടുക്കണമെങ്കില്‍ അവരെ ഈ ഭീഷണിയില്‍ നിന്ന് രക്ഷിക്കണം.ഇഠരം താത്പര്യങ്ങള്‍ സം രക്ഷിക്കുന്നതിനായി അമേരിക്ക തന്നെ കലിച്ച നാടകമാണ സീസിയുടെ പട്ടാല അട്ടിമറി.അമേരിക്കയില്‍ പട്ടാല പരിശീലനം നേടിയ സ്സിസിയെത്തന്നെ ഇതിനായി തെരഞ്ഞെടുത്തത് യാദ്ര്ഛികമല്ല.
ഈജിപ്തിലെ ഇടതുപക്ഷ സെക്യുലര്‍ ശക്തികളെന്നത് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പഠിക്കുകയും അവരുടെ സംസ്കാരം സ്വീകരിക്കുകയും ചെയ്തവര്‍ നയിക്കുന്ന വളരെ ക്കുറഞ്ഞ ആളുകള്‍ മാത്രമുള്ള ഒരു വിഭാഗമാന.ഈജിപ്ഷ്യന്‍ ജനതയില്‍ യാതൊരു സ്വാധീനവുമില്ലാത്ത അവരിലധികം പേരും മുന്‍ മര്‍ദ്ദക ഭരണകൂടങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥരായിരുന്നു.അവരുടെ താത്പര്യങ്ങള്‍ ഒരിക്കലും ബ്രദര്‍ഹുഡ് വിഭാവനം ചെയ്യുന്ന ജനകീയ താത്പര്യങ്ങളുമായി യോജിച്ചു പോവില്ല . തികച്ചും സ്വാര്‍ഥമായ താത്പര്യങ്ങളുടെ പേരിലാണ ജനാധിപത്യത്തെ അട്ടിമറിച്ച പട്ടളത്തെ ഇടതുപക്ഷം പിന്തുണക്കുന്നത്.
ജനാധിപത്യത്തിലൂടെയായാലും ഇസ്ലാമിക ഭരണം ഉണ്ടാവുന്നതാണ കൂടുതല്‍ അപകടകരമെന്ന അമേരിക്കന്‍ മുദ്രാവാക്യം ഏറ്റുവിളിക്കുകയാണ ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷം.ആ പേരില്‍ പട്ടാള അട്ടിമറിയെയും അനുകൂലിക്കുകയാണ. ആ പേരില്‍ പട്ടാള അട്ടിമറിയെയും ന്യായീകരിക്കുകയാണ.ഇതിനുള്ള മറുപടി ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റും കൃസ്ത്യാനിയുമായ റഫീക്ക് ഹബീബ് പറയും.വെറും പത്ത് ശതമാനം വരുന്ന കൃസ്ത്യന്‍ വിഭാഗത്തിന്റെ പ്രതിനിധി മുര്‍സിയുടെ പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷനായി ഉണ്ടായിരുന്നു എന്നതു തന്നെ അവര്‍ വെച്ചു പുലര്‍ത്തുന്ന വീക്ഷണത്തിന്റെ വിശാലതയാണ കാണിക്കുന്നത്.ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി പിന്തുടരുന്ന ഉന്നത ജനാധിപത്യ മൂല്യങ്ങളും ഒപ്പം അമേരിക്കന്‍ സാമ്രാജ്യത്വ വിരുദ്ധതയുമാണ ഇസ്ലാമിക പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിന ഡോക്ടറേറ്റ് നേടിയ റഫീക് ഹബീബിനെ ആകര്ഷിച്ചഠ്.ഈജിപ്തിലെ ന്യൂനപക്ഷമായ കൃസ്ത്യന്‍ വിഭാഗത്ത്ലെ ഒട്ടനവധി ആളുകള്‍ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്ട്ടീല് അംഗങ്ങളാണ.
വ്യാപകമായുയര്ത്തിയ മറ്റൊരാരോപണമാണ ബ്രദര്‍ഹുഡ് ചര്‍ച്ചുകള്‍ പൊളിക്കുന്നുഎന്നത്.ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ ചര്‍ച്ചുകള്‍ക്ക് കാവല്‍ നില്ക്കുന്ന ചിത്രങ്ങളും പ്രമുഖ കൃസ്ത്യന്‍ പുരോഹിതന്മാരുടെ പ്രസ്താവനകളും പ്രസിദ്ധീകരിച്ചുകൊണ്ടാണ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി ഇതിന മറുപടി നല്‍കിയത്.കുരിശുയുദ്ധകാലത്ത് ഈജിപ്ഷ്യന്‍ കൃസ്ത്യാനികളെ രക്ഷികാമെന്ന് ആഹ്വാനം മുഴക്കി പാശ്ചാത്യന്‍ കൃസ്ത്യന്‍ സേന കടന്നു വന്നപ്പോള്‍ മുന്നനുഭവങ്ങള്‍ ഓര്‍മിച്ചുകൊണ്ട് വേണ്ട മാര്‍പാപ്പയുടെ തൊപ്പിയേക്കാള്‍ ഞങ്ങള്‍ക്കിഷ്ടം മുസ്ലിംകളുടെ തൊപ്പിയാണ എന്ന് ഈജിപ്ഷ്യന്‍ കൃസ്ത്യാനികള്‍ പറഞ്ഞതായി നെഹ്രു തന്റെ വിശ്വ ചരിത്രാവലോകത്തില് അനുസ്മരിക്കുന്നുണ്ട്.അതേ അനുഭവമാണ ഇപ്പോള്‍ ഈജിപ്തില്‍ ആവര്‍ത്തിക്കുന്നത്.
യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമാണ എന്ന ചൊല്ലിനെയാണ ഈജിപ്ഷ്യന്‍ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്.സത്യത്തെ കൊന്നാലല്ലാതെ യുദ്ധം ജയിക്കാനാവില്ല എന്നത് പട്ടാള ഭരണാധികാരികള്‍ക്കറിയാം .അതിനാല്‍ തന്നെ അവര്‍ ആദ്യമായി ചെയ്തത് ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ എല്ലാ മാധ്യമങ്ങള്‍ക്കും വിലക്കേര്പ്പെടുത്തുകയാന. അതുകൂടാതെ ഇറാഖ് യുദ്ധകാലത്ത് സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്ന് പ്രശസ്തമായ അല്‍ ജസീറ പോലുള്ള നിഷ്പക്ഷ ചാനലുകള്‍ക്കും ഇന്ന് ഈജിപ്തില്‍ സമ്പൂര്‍ണ്ണ വിലക്കാണ.
ഇന്ത്യയെപ്പോലെ ബ്രിട്ടന്റെ കോളനിയായിരുന്ന ഈജിപ്തിന്റെ ഭരണം കൈമാറിയത് പട്ടാള ഏകാധിപതികള്ക്കാണ. അതിന്റെ അവസാനത്തെ കണ്ണിയായ മുബാറക്കിനെ വലിച്ചു താഴെയിട്ട ജനാധിപത്യ വിപ്ളവത്തെയാന ഇപ്പോള്‍ ചോരയില്‍ മുക്കി കൊന്നുകൊണ്ടിരിക്കുന്നത്.സാമ്രാജ്യത്വത്തിന്റെ അടിമത്വം അനുഭവിച്ച ഇന്ത്യകാര്‍ക്ക് അവരെ പിന്തുണക്കാനുള്ള ബാധ്യതയുണ്ട്.ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒരു ഘട്ടത്തില്‍ എതിര്‍ക്കുകയെന്ന ചരിത്ര വങ്കത്തം കാണിച്ചവരാണ ഇന്ത്യന്‍ ഇടതുപക്ഷം.കാലഘട്ടത്തിനനുസരിച്ച് സര്‍ഗാത്മകമായി നവീകരിക്കപ്പെടുന്നതാണ സോഷ്യലിസമെന്നൊക്കെയുള്ള വാചകമടികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴും എത്രയാളുകള്‍ രക്തസാക്ഷികളായാലും ജനാധിപത്യത്തില്‍ ഉറച്ചുനിന്ന് പോരാടുമെന്ന് പ്രഖ്യാപിക്കുന്ന ബ്രദര്‍ഹുഡിനെതിരെ സാമ്രാജ്യത്വത്തെയും പട്ടാലത്തെപ്പോലും പിന്തുണക്കുകയെന്ന ക്രൂരതയാണ ഇടതുപക്ഷം ചെയ്തുകൊണ്ടിരിക്കുന്നത്.അതിനെ കണ്ണുമടച്ച് പിന്താങ്ങുകയാണ ഇന്ത്യയിലെയും കേരളത്തിലെയും ഇടതുപക്ഷങ്ങള്‍.ലക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത പഴയ സമഗ്രാധിപത്യത്തില്‍ നിന്നും മതങ്ങളെ കണ്ണൂമടച്ച് എതിര്‍ക്കുകയെന്ന ദുശ്ശാഠ്യത്തില്‍ നിന്നും ഇപ്പോഴും ഇടതു പക്ഷം മാറിയിട്ടില്ല എന്നതാണ ഇത് തെളിയിക്കുന്നത്.ജനകീയ പട്ടാള അട്ടിമറിയെന്നാണ കേരളത്തിലെ പ്രമുഖ ഇടതുപക്ഷം സീസിയെ പിന്തുണച്ചു കൊണ്ട് പറഞ്ഞത്.ജനാധിപത്യത്തിന പട്ടാളം തന്നെ ആവശ്യമില്ല എന്ന തലത്തിലേക്ക് ലോക ലിബറല്‍ ജനാധിപത്യവാദികള്‍ വികസിക്കുമ്പോഴാണ മുയല്ച്ചെന്നായ എന്നു പറയുന്നതു പോലെയുള്ള ഈ വിചിത്ര പദപ്രയോഗ ന്യായീകരണം.വെനിസ്വലയിലെ പ്പോലെ അനേകം ഇടത് അനുകൂല രാജ്യങ്ങളും പാശ്ചാത്യ രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള ഇടത് പ്രസ്ഥാനങ്ങളും പട്ടാള അട്ടിമറിക്കെതിരെ രംഗത്തു വന്നിരിക്കെയാണ ഈ നിലപാടുകള്‍ സ്വീകരിക്കുന്നത് എന്നു കൂടി തിരിച്ചറിയണം.
ഈജിപ്തിലെ ജനാധിപത്യം പ്രാണനു വേണ്ടി പിടയുകയാണ. അതിനെ കൊന്നുകൊണ്ടിരിക്കുന്ന കൈകളില്‍ പട്ടാള ഏകാധിപതികളോടും അമേരിക്കന്‍ സാമ്രാജ്യത്വത്തോടും ഉസാമാ ബിന്‍ലാദിനു ആശയ പരിസരം ഒരുക്കിയ പാരായണ ജപികളായ തീവ്രസലഫികളോടും ഒപ്പം സെക്യുലരിസ്റ്റ്തീവ്രവാദികളും ഇടതുപക്ഷവുമുണ്ട്.ഈജിപ്തിലെ ജനാധിപത്യം ഉയിര്ത്തെഴുന്നേല്ക്കേണ്ടത് ലോകത്തെങ്ങുമുള്ള ജനാധിപത്യ വിശ്വാസികളുടെ ബാധ്യതയും ആവശ്യവുമാണ. ആശയ മുഷ്ക്കിന്റെ പേരില്‍ പട്ടാളത്തെ പിന്തുണക്കുകയെന്ന പാപ്പരത്വം വെളിപ്പെടുത്തുന്നത് ഇടതുപക്ഷത്തിന്റെ ജനാധിപത്യ വാചകമടികള്‍ എത്ര കപടമാണെന്നതാണ. അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നമ്മുടെ തന്നെ നിലനില്‍പ്പിനെ ഒരു കാലത്ത് ചോദ്യം ചെയ്യാതിരിക്കില്ല.
ഫസല്‍ കാതിക്കോട്
(ഒരു പ്രാദേശിക മാഗസിനു വേണ്ടി എഴുതിയത്.)
----
This message contains Malayalam characters. If you have problem in reading it please change the encoding type to UTF-8. This can be done by clicking on View -> Encoding -> Unicode-UTF8 in Internet Explorer. Please visit www.keraleeyam.cjb.net for malayalam font and Malayalam text editor
----
സത്യത്തിനു നേരെ എപ്പോഴും കൈകൾ ഉയരും..
മറുപടിഇല്ലാതാക്കൂകാത്തിരിക്കാം..